Posted On
date_range Updated On
date_range ശബരിമല: ഇരുമുടികെട്ടില്ലാതെ എത്തിയ ആന്ധ്ര സ്വദേശിയിൽ നിന്ന് കഞ്ചാവ് പിടികൂടി
ശബരിമല: ശബരിമല ദർശനത്തിന് ഇരുമുടി കെട്ടില്ലാതെ എത്തിയ ആന്ധ്ര സ്വദേശിയിൽ നിന്നും കഞ്ചാവ് പിടികൂടി. ആന്ധ്ര സ്വദേശിയായ സിന്ദിരി നവീനെ (21)നെയാണ് പിടികൂടിയത്. പെരുമാറ്റത്തിൽ സംശയം തോന്നിയ ഇയാളെ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മാളികപ്പുറം ഫ്ലൈ ഓവറിന് സമീപം പൊലീസ് തടഞ്ഞുവെച്ച ശേഷം എക്സൈസിന് കൈമാറുകയായിരുന്നു.
തുടർന്ന് സന്നിധാനം ചുമതലയുള്ള എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി. സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കൈവശം സൂക്ഷിച്ചിരുന്ന മൂന്നു ഗ്രാം കഞ്ചാവ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.