പത്തനംതിട്ട: ശബരിമലയിലെ ആന എഴുന്നള്ളത്ത് ഒഴിവാക്കണമെന്ന് സ്‌പെഷ്യല്‍ കമീഷണറുടെ റിപ്പോര്‍ട്ട്. എഴുന്നള്ളത്തിനായുള്ള ആനയെ തെരഞ്ഞെടുക്കുന്നതിലും വീഴ്ചയുണ്ടെന്നും കമീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ആന ഇടഞ്ഞാലുള്ള അപകട സാധ്യത കൂടി പരിഗണിച്ചാണ് റിപ്പോര്‍ട്ട്.
പത്തനംതിട്ട ജില്ലാ ജഡ്ജിയാണ് കാലകാലങ്ങളായി ശബരിമല സ്‌പെഷല്‍ കമീഷണറുടെ ചുമതല വഹിക്കുന്നത്. ശബരിമലയിലെ ആന എഴുന്നള്ളത്ത് ഒഴിവാക്കണമെന്നാണ് കമ്മീഷണര്‍ റിപോര്‍ട്ടില്‍ പറയുന്നത്. എഴുന്നള്ളത്തിനിടെ ആന ഇടയുന്നത് മൂലം അപകട സാധ്യതകളുണ്ട്. എഴുന്നള്ളത്തിനിടെ ലേസര്‍ രശ്മികള്‍ പതിച്ചാല്‍ ആന ഇടയാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ തവണ എഴുന്നള്ളത്തിനിടെ വിഗ്രഹം താഴെ വീണു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്.
ആചാരത്തിന്റെ ഭാഗമായാണ് ആനയെ എഴുന്നെള്ളിക്കുന്നത്. റിപ്പോര്‍ട്ടിന്മേല്‍ ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനോട് വിശദീകരണം തേടി. റിപ്പോര്‍ട്ടിന്മേലുള്ള വിശദീകരണം ലഭിച്ച ശേഷം ഹര്‍ജി മധ്യവേനല്‍ അവധിക്ക് ശേഷം പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.