തിരുവനന്തപുരം: മുഖ്യമന്ത്രി പറഞ്ഞത് ശരി; ക്ഷേത്രങ്ങളുടെ പൂർണ നിയന്ത്രണവും ക്ഷേത്രം അടച്ചിടുന്നത് ഉൾപ്പെടെ നിർണായക തീരുമാനങ്ങളുടെ അവകാശിയും ദേവസ്വം ബോർഡ് ആണെന്ന് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം രേഖ. തന്ത്രിമാർക്ക് ക്ഷേത്രത്തിനുമേൽ കാര്യമായ അധികാരമില്ലെന്നും അവർ സാധാരണ ജീവനക്കാർക്ക് തുല്യരാണെന്നും വ്യക്തമാക്കുന്നതാണ് രേഖ.
1923 മാർച്ച് ഒന്നിന് പുറത്തിറങ്ങിയ ‘ട്രാവൻകൂർ ദേവസ്വം ഹാൻഡ്ബുക്കി’ലാണ് ഇൗ വിവരം. തിരുവിതാംകൂർ സർക്കാറിെൻറയും രാജകുടുംബത്തിെൻറയും നിർദേശപ്രകാരം അന്നത്തെ ദേവസ്വം കമീഷണർ എം. രാജരാജവർമയുടെ മേൽനോട്ടത്തിലാണ് ദേവസ്വം ഭരണവുമായി ബന്ധപ്പെട്ട നിയമാവലികളടങ്ങിയ രേഖ തയാറാക്കിയത്.
തന്ത്രി സർക്കാർ ദേവസ്വത്തിൽ തന്ത്രം വഹിക്കുന്ന കാലത്തോളം മറ്റ് ജീവനക്കാരെപ്പോലെ സർക്കാറിന് വിധേയമായി പ്രവർത്തിക്കണം. ക്ഷേത്രനടത്തിപ്പ്, തന്ത്രിമാരുടെ സ്ഥാനം, പ്രവർത്തനം എന്നിവ സംബന്ധിച്ച് സർക്കാർ നിശ്ചയിക്കുന്ന ചട്ടവും നിയന്ത്രണങ്ങളും പാലിക്കണം. ഏതെങ്കിലുമൊരു തന്ത്രി ഇവ നിരസിക്കുകയോ സർക്കാറിന് ഹിതകരമല്ലാത്തരീതിയിൽ പ്രവർത്തിക്കുകയോ ചെയ്താൽ തൽസ്ഥാനത്തുനിന്ന് നീക്കാൻ ദേവസ്വത്തിന് അധികാരമുണ്ട്. ക്ഷേത്രം അടച്ചിടുന്നത് ഉൾപ്പെടെ സുപ്രധാന കാര്യങ്ങളിൽ അന്തിമതീരുമാനം ദേവസ്വത്തിേൻറതാണ്. തന്ത്രിമാർ ദേവസ്വങ്ങളിലെ പൂജകന്മാർ മാത്രമാണ്.
ഒരു കുടുംബത്തിന് തന്ത്രി പദവി ലഭിക്കുന്നത് ദീർഘകാലമായി ആ അവകാശം ആ കുടുംബം അനുഭവിച്ച് വരുന്നതുകൊണ്ടോ രാജ ഉത്തരവ് പ്രകാരമോ ആണ്. 1949ലെ കവനൻറ് (കരാർ) പ്രകാരം തിരുവിതാംകൂറിലെ ക്ഷേത്രങ്ങൾ ദേവസ്വം ബോർഡിന് കീഴിൽ സ്ഥിരപ്പെടുത്തിയ അവസരത്തിലും ദേവസ്വം ഹാൻഡ് ബുക്കിലെ നിയമാവലി അതേപോലെ തുടരുകയായിരുന്നു. ദേവസ്വം മാന്വലും ഇക്കാര്യം ശരിവെക്കുന്നുണ്ട്. അതിെൻറ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് തന്നെയാണ് ശബരിമല ഉൾപ്പെടെ ക്ഷേത്രങ്ങളുടെ അവകാശി എന്ന് വ്യക്തം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.