ആളും ആരവവുമില്ലാതെ പമ്പാതടം; സുരക്ഷ കയർകെട്ടി തടയുന്നതിലൊതുങ്ങി

പമ്പ: നിറപുത്തരി ആഘോഷവും ചിങ്ങമാസ പൂജാദിനങ്ങളും ഒത്തൊരുമിച്ച് വന്നതിനാൽ ഇത്തവണ തീർതഥാടകരുടെ ഒഴുക്കായിരിക്കും പമ്പയിലേക്കെന്നാണ് കരുതപ്പെട്ടിരുന്നത്. പമ്പയിലെ വെള്ളപ്പൊക്കം നിമിത്തം തീർത്ഥാടനം ഒഴിവാക്കണമെന്ന നിർദേശം വന്നതിനാൽ ആളും ആരവവും ഇല്ലാത്ത നിലയിലാണ് പമ്പാതടം. ആളെ കടത്തിവിടാതെ കയർ കെട്ടി നിയന്ത്രിച്ചതല്ലാതെ മറ്റ് സുരക്ഷാ ഏർപ്പാടുകളൊന്നും ഒരുക്കിയില്ല. ദുരന്ത നിവാരണ സേനയുടെ സേവനം പോലും ലഭ്യമാക്കിയില്ല. ഇവരുടെ സേവനം ഉണ്ടായിരുന്നുവെങ്കിൽ തന്ത്രിയെ കടത്തിവിടാൻ സംവിധാനം ഒരക്കാനാകുമായിരുന്നുവെന്ന് സ്ഥലത്തുള്ളവർ അഭിപ്രായപ്പെടുന്നുണ്ടായിരുന്നു. 

ഉച്ചക്ക് രണ്ടരയോടെയാണ് തന്ത്രി നിലക്കൽ നിന്നും വണ്ടിപ്പെരിയാറിലേക്ക് തിരിച്ചത്. വണ്ടിപ്പെരിയാറിലെത്താൻ നാലുമണിക്കൂർ യാത്ര ഉണ്ടെന്നിരിക്കെ സന്നിധാനത്തെത്തുക ദുഷ്കരമാകുമെന്നറിയാമായിരുന്നിട്ടും ദേവസ്വം ബോർഡ് പ്രസിഡൻറടക്കമുള്ളവർ അതൊന്നും കണക്കിലെടുത്തില്ല. പുല്ലുമേട്ടിൽ നിന്ന് ഒമ്പതു കിലോമീറ്റർ കൊടും വനത്തിലൂടെ നടന്നാലെ സന്നിധാനത്ത് എത്തിച്ചേരാനാകൂ. ഇതൊന്നും കണണക്കിലെടുക്കാതെയാണ് തന്ത്രിയെയും സംഘത്തെയും പറഞ്ഞയച്ചത്. വെള്ളപ്പാച്ചിലിനുമുന്നിൽ ഒന്നും ചെയ്യാനാകാതെ നിൽക്കുകയാണ് പൊലീസും ഫയർഫോഴ്സും. 

തന്ത്രിയെയും സംഘെത്തയും കടത്തിവിടാൻ പോലും അവർക്ക് ഒന്നും ചെയ്യാനായില്ല. നടപ്പാലത്തിലൂടെ നടെന്നത്തിയാൽ 25 മീറ്റർ അകലെ മറുകരയെത്താനാകുമായിരുന്നുവെങ്കിലും അതിനുള്ള ഒരു സന്നാഹവും അധികൃതർ ഒരുക്കിയില്ല.  പാലത്തിൽ നിന്നുകൊണ്ട് കയർ എറിഞ്ഞ് അപ്പുറമെത്തിച്ച് അവിടെ കെട്ടി നിർത്തിയാൽ ഫയർഫോഴ്സി​​െൻറ ഡിങ്കിയിൽ തന്ത്രിയെ കയറ്റി മറുകരയിലെത്തിക്കാൻ കഴിയുമായിരുന്നു. അതിനുള്ള ഒരു നീക്കവും ഉണ്ടായില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരാരും സ്ഥലത്തെത്തിയില്ല. ഫയർഫോഴ്സി​​െൻറയും ഉന്നതരാരും പമ്പയിലെത്തിയില്ല. അവിടെ ഉണ്ടായിരുന്ന സി.െഎ റാങ്കിലുള്ള ഉദേയാഗസ്ഥർ ശെകമലർത്തിയതോടെ തന്ത്രി സംഘത്തെ പുല്ലുമേട്ടിലെ അതീവ ദുഷ്കര പാതയിലൂടെ കടന്നുവരാൻ നിർദേശിച്ച് അയക്കുകയായിരുന്നു. 

തീർതഥാടകരെ കടത്തിവിടുന്നില്ല എന്ന് അറിഞ്ഞതിനാൽ നാമമാത്രം പേരാണ് ചൊവ്വാഴ്ച പമ്പയിലെത്തിയത്. സാധാരണ നടതുറന്നിരിക്കുന്ന അവസരത്തിലെല്ലാം പമ്പാമണപ്പുറം തീർത്ഥാടകരെ കൊണ്ട് തിങ്ങിനിറയും. ചൊവ്വാഴ്ച വൈകിട്ട് നടതുറക്കുമെങ്കിലും വാഹനങ്ങളുടെ തിക്കും തിരക്കും തീരെഉണ്ടായില്ല. വാഹന പാർക്കിംഗ് സഥലമെല്ലാം വെള്ളം കയറികിടക്കുകയാണ്. പോസ്റ്റുകൾ കടപുഴകി ൈവദ്യുതി പ്രവാഹം നിലച്ചതിനാൽ ഇവിടം ഇരുട്ടിലാണ്. വെള്ളപ്പാച്ചിലിൽ പമ്പാ നടപ്പാലത്തിന് സമീപം നിന്ന വൻമരം കടപുഴകി ആറ്റിലേക്ക് പതിച്ചു. ആരെയും കടത്തിവിടാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല.   

ഭീതിവിതച്ച് പരന്നൊഴുകി പമ്പാ നദി
പമ്പ: അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധം ഭീതിവിതച്ച് ഒഴുകിപരക്കുകയാണ് പമ്പാ നദി. നിയന്ത്രണ സംവിധാനങ്ങളൊന്നും സാധ്യമാകാതെ നിസഹായരായി നിൽക്കുകയാണ് അധികൃതരെല്ലാം. തീർത്ഥാടനം മുടങ്ങുന്ന നിലയിൽ പമ്പയാർ ഇൗ വിധം കുലംകുത്തിയൊഴുകുന്നത് പഴമക്കാരുടെ പോലും ഒാർമകളിലില്ല. അനുദിനം കൂടിയും കറഞ്ഞുമാണ് ആറൊഴുകുന്നത്.

ഇടക്കിടെ പാലങ്ങൾക്ക് മീതെ കവിഞ്ഞൊഴുകും തൊട്ടടുത്ത സമയം പാലത്തിനടിയിലൂടെയാവും ഒഴുക്ക്. പമ്പാമണപ്പുറം അപ്പാടെ മുങ്ങി വ്യാപാരസ്ഥാപനങ്ങളിലൂടെയെല്ലാം വെള്ളം ഒഴുകുന്നു. മണപ്പുപ്പുറത്തെ പർണശാലകളെല്ലാം ഒഴുകിപ്പോയി. അന്നാദന മണ്ഡപങ്ങൾ, പി.സി രാമമൂർത്തി മണ്ഡപം, ശൗചാലയങ്ങൾ എന്നിവയിലൂടെയെല്ലാം വെള്ളംകയറിയൊഴുകുന്നു. പമ്പ ത്രിവേണിയിൽ വാഹനങ്ങൾ കടന്നുവരുന്ന പാലവും നടപ്പാലവും എല്ലാം നിറഞ്ഞുള്ള വെള്ളപ്പാച്ചിൽ കണ്ടു നിൽക്കുന്നവരിൽ ഭീതിവിതക്കുന്നു. തീർത്ഥാടകർക്ക് കടന്നുപോകാനുള്ള രണ്ടു പാലങ്ങളും പൊലീസ് കയർകെട്ടി തടഞ്ഞു.  

കക്കി ഡാമിന്റെ നാലു ഷട്ടറുകൾ 30 സെ.മി തുറന്നിട്ടുണ്ട്. ഒരു ഘട്ടത്തിൽ മൂന്നടി വരെ ഷട്ടറുകൾ ഉയർത്തേണ്ടി വന്നു. അപ്പോഴാണ് പാലങ്ങൾക്ക് മുകളലൂടെ വെള്ളപ്പാച്ചിലുണ്ടായത്. കക്കിയിൽ ഇപ്പോഴത്തെ ജലനിരപ്പ് 980.9 മീറ്ററാണ്. പമ്പ ഡാമി​​െൻറ നാലു ഷട്ടറുകൾ 30 സെമി തുറന്നുവച്ചിരിക്കയാണ്. 985.75 മീറ്റർ ആണ് ഇവിടുത്തെ ജലനിരപ്പ് . പമ്പ ഗണപതി ക്ഷേത്രവുമായി ബന്ധപ്പെട്ട്   കഴിയുന്നവർക്ക് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസിൽ നിന്ന് ഭക്ഷണം ലഭ്യമാക്കുന്നുണ്ട്. ദേവസ്വം ജീവനക്കാർ, വാട്ടർ അതോറിറ്റി, കെ എസ് ഇ ബി ജീവനക്കാർ, കടകളിലെ ജീവനക്കാർ എന്നിവർ ഉൾപ്പെടെ 22 പേരാണ് ഉള്ളത്. ദേവസ്വം ബോർഡിന്റെയും വാട്ടർ അതോറിറ്റിയുടെയും ടാങ്കിൽ കുടിവെള്ളം ഉണ്ട്. കടകളിലെ ജീവനക്കാർ സ്വന്തം നിലയിൽ ഭക്ഷണം തയാറാക്കുകയാണ്. 

പമ്പ പോലീസ് മെസിനു സമീപമുള്ള ദേവസ്വം മരാമത്ത് കോംപ്ലക്സിലെ ഡോർമെറ്റിയിൽ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം വൈദ്യസഹായ കേന്ദ്രം തുടങ്ങി. അടിയന്തിര സാഹചര്യം നേരിടുന്നതിനുള്ള മെഡിക്കൽ ടീമിനെ ഇവിടെ നിയോഗിച്ചു. 50 പോലീസുകാർ ചൊവ്വാഴ്ച പമ്പയിൽ എത്തും. പൊലീസ്, ദേവസ്വം ഉദ്യോഗസ്ഥരുടെ ഭക്ഷണം ദേവസ്വം ബോർഡ് ലഭ്യമാക്കുന്നതിന് കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടങ്ങൾ ഉണ്ടാകാതിരിക്കുന്നതിന് ത്രിവേണിയിൽ പോലീസ്, ഫയർ ഫോഴ്സ്, റവന്യൂ ഉദ്യോഗസ്ഥരെ കളക്ടർ നിയോഗിച്ചിട്ടുണ്ട്.


തീർഥാടനത്തിന് ഭീഷണിയായി പമ്പയിൽ വെള്ളം ഉയരുന്നത് ആദ്യം
പത്തനംതിട്ട: ശബരിമലയുടെ സമീപകാല ചരിത്രത്തിൽ ആദ്യമായാണ് ഇത്രവലിയ വെള്ളെപ്പാക്കം ഉണ്ടാകുന്നത്. പലപ്പോഴും പമ്പയിൽ വെള്ളം ഉയർന്നിട്ടുണ്ടെങ്കിലും തീർത്ഥാടനം പോലും മുടങ്ങുന്ന നിലയിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത് ആദ്യ അനുഭവമാണ്. സന്നിധാനം പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. നിറപുത്തരിക്കായി ശബരിമല നട 14 ന് തുറന്നെങ്കിലും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തീർത്ഥാടകർക്കായില്ല. ചിങ്ങമാസ പൂജകൾ 16ന് വൈകിട്ട് ആരംഭിക്കും. ഇവയിലും പെങ്കടുക്കുന്നതിന് ആരെയും കടത്തിവിടാനാവാത്ത സ്ഥിതിയാണ്. നിറപുത്തരി ചടങ്ങിൽ തന്ത്രിക്ക്പോലും എത്താനായില്ല. 

21ന് ചിങ്ങമാസ പൂജകൾ കഴിയും മുമ്പ്  വെള്ളം കുറയുമെന്ന പ്രതീക്ഷയിലാണ് തീർത്ഥാടകർ. പമ്പാ മണപ്പുറത്തുള്ള ഹോട്ടലുകൾ, മറ്റ് വ്യാപാരസ്ഥാപനങ്ങൾ, ശർക്കര ഗോഡൗൺ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. വൈദ്യുതി വിതരണം നിലച്ചു. നിരവധി വൈദ്യുതി പോസ്റ്റുകൾ കടപുഴകി. ഇത്ര ഗുരുതര സ്ഥിതി വിശേഷം പമ്പയിൽ ആദ്യമായാണുണ്ടാകുന്നത്. വെള്ളത്തി​​െൻറ കുത്തൊഴുക്കിൽ മണപ്പുറത്ത് പാകിയ സിമൻറ് പൂട്ടുകട്ടകളെല്ലാം ഒഴുകിപ്പോയി. പലയിടങ്ങളും വൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. നടപന്തലിലും വിരിവെപ്പു ശാലകളിലും ശൗചാലയങ്ങളിലുമെല്ലാം വെള്ളംകയറി. നടപന്തലിൽ അരക്കൊപ്പം വെള്ളമുണ്ട്. കുത്തൊഴുക്കിൽ ഒരുവിധത്തിലും ആർക്കും ഇറങ്ങാനാകാത്ത വിധം ഭയാനകമായ വെള്ളപ്പാച്ചിലാണ് പമ്പയിലാകെ ഉള്ളത്. വാഹന പാർക്കിംഗ് ഗ്രൗണ്ടുകളും വെള്ളംകയറി മുങ്ങികിടക്കുകയാണ്. 

ആരെയും സന്നിധാനത്തേക്ക് കയറ്റിവിടാതെ  പൊലീസ് പമ്പയും പരിസരവും വടം കെട്ടി വേർതിരിച്ചിരിക്കുകയാണ്. ഡാമുകളിലെ വെള്ളം വനത്തിലൂടെ  ഒഴുകി പമ്പാ ത്രിവേണിയിൽ ആണ് എത്തിച്ചേർന്നത്. ശക്തമായ ഇരമ്പലോടെയാണ് വെള്ളം കുതിച്ചെത്തുന്നത്. പമ്പയുടെ ഇരുകരയും ഒറ്റപ്പെട്ട അവസ്ഥയിൽ മുങ്ങി കിടക്കുകയാണ്. കുത്തൊഴുകി വന്ന വെള്ളത്തിൽ വൻ മരങ്ങളും കടപുഴകി വീണിട്ടുണ്ട്. ചളികലർന്ന വെള്ളമാണ് ഒഴുകുന്നത്. ലോഡ് കണക്കിന് ചളിയാണ് ത്രിവേണിയിൽ അടിഞ്ഞ് കൂടികിടക്കുന്നത്. ഇത് വരും ദിവസങ്ങളിൽ തീർഥാടകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. ചളി അടിയന്തിരമായി നീക്കിയില്ലെങ്കിൽ ഇതിൽ ചവിട്ടി  തെന്നീവീണും മറ്റും അപകടവും സംഭവിക്കാം.


ശബരിമലയിൽ നിറപുത്തരി പൂജകൾ നടന്നു
പമ്പ: നിറപുത്തരി പൂജകൾ മുറപോലെ തിങ്കളാഴ്ച പുലർച്ചെ ആറിനും 6.30നും മധ്യേ നടന്നു. ഇതിനായി നെൽകതിരുകൾ ദേവസ്വം ബോർഡ് തൊഴിലാളികൾ സഹസപ്പെട്ട് സന്നിധാനത്ത് എത്തിക്കുകയായിരുന്നു. കുലംകുത്തിയൊഴുകുന്ന പമ്പയാറ്റിന് കുറുകെ വടംകെട്ടി അതിലൂടെ പടിച്ച് മറുകരയെത്തി  കതിർകുലകൾ സന്നിധാനത്തേക്ക് എത്തിക്കുകയായിരുന്നു. നിറപുത്തരി പൂജകൾക്ക് കാർമികത്വം വഹിക്കുന്നതിനായെത്തിയ തന്ത്രിയെ പമ്പയിലൂടെ കടത്തിവിടാനാകാത്തതിനാൽ ഇടുക്കി ജില്ലയിലെ പുല്ലുമേട് വഴി സന്നിധാനത്ത് എത്തിക്കാൻ ശ്രമം നടന്നെങ്കിലും കോരിചൊരിയുന്ന മഴയും മൂടൽമഞ്ഞും നിമിത്തം തന്ത്രിക്ക് പുല്ലുമേട്ടിൽ യാത്ര അവസാനിപ്പിക്കേണ്ടി വന്നു. സന്നിധാനത്ത് തങ്ങുന്ന മേൽശാന്തിയാണ് നിറപുത്തരി പൂജകൾ നടത്തിയത്. 

Tags:    
News Summary - Sabarimala cordoned off as Pamba river overflows- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.