ഹർത്താൽ തുടങ്ങി; അക്രമമുണ്ടായാൽ കർശന നടപടിയെന്ന് ഡി.ജി.പി

തി​രു​വ​ന​ന്ത​പു​രം: സ​മാ​ധാ​ന​പ​ര​മാ​യ മാ​ർ​ഗ​ത്തി​ല്‍ പ്ര​ക്ഷോ​ഭം ന​യി​ച്ചു​വ​ന്ന സ്ത്രീ​ക​ള്‍ ഉ​ള്‍പ്പെ​ടെ ഭ​ക്ത​ജ​ന​ങ്ങ​ളെ പൊ​ലീ​സ് ത​ല്ലി​ച്ച​ത​ച്ചെ​ന്നാ​രോ​പി​ച്ച്​ സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി.

ഹര്‍ത്താലിനോടനുബന്ധിച്ച് വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ശബരിമല തീര്‍ഥാടര്‍ക്ക് എല്ലാവിധ സുരക്ഷയും ലഭ്യമാക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കി.

രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​വ​രെ​യാ​ണ്​ ഹ​ർ​ത്താ​ൽ. ബി.​ജെ.​പി നേ​തൃ​ത്വം ന​ൽ​കു​ന്ന ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യ​വും (എ​ന്‍.​ഡി.​എ) പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചിരുന്നു. ഹ​ര്‍ത്താ​ല്‍ തി​ക​ച്ചും സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ അ​ഭ്യ​ർ​ഥി​ച്ചു. ശി​വ​സേ​ന​യും ഹ​ർ​ത്താ​ലി​ന്​ ആ​ഹ്വാ​നം​ചെ​യ്​​തു.

ശ​ബ​രി​മ​ല സ്​​ത്രീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ ശ​ബ​രി​മ​ല സം​ര​ക്ഷ​ണ സ​മി​തി​യും വ്യാ​ഴാ​ഴ്​​ച ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്​​ച അ​ർ​ധ​രാ​ത്രി മു​ത​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി 12 വ​രെ 24 മ​ണി​ക്കൂ​റാ​ണ്​​​ ഹ​ർ​ത്താ​ലെ​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര ഹി​ന്ദു പ​രി​ഷ​ത്ത്​ സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ബി​ജി​ത്ത്​ അ​റി​യി​ച്ചു.

അ​യ്യ​പ്പ​ഭ​ക്ത​രെ​യും ന​വ​രാ​ത്രി ആ​ഘോ​ഷം ന​ട​ക്കു​ന്ന പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളെ​യും പാ​ല്‍, പ​ത്രം, ആ​ശു​പ​ത്രി തു​ട​ങ്ങി​യ അ​വ​ശ്യ​സേ​വ​ന​ങ്ങ​ളെ​യും ഒ​ഴി​വാ​ക്കി​യ​താ​യി അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Tags:    
News Summary - sabarimala clash harthal- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.