സോപാന ഡ്യൂട്ടിയില്‍നിന്ന് കേന്ദ്രസേനയെ പിന്‍വലിച്ചു

ശബരിമല: പൊലീസുമായുള്ള തര്‍ക്കത്തത്തെുടര്‍ന്ന് ശബരിമല സോപാന ഡ്യൂട്ടിയില്‍നിന്ന് കേന്ദ്ര സേനാംഗങ്ങളെ പിന്‍വലിച്ചു. ഡ്യൂട്ടിയിലുള്ള കേരള പൊലീസിലെ ഉന്നതന്‍െറ നിര്‍ദേശ പ്രകാരമാണ് കേന്ദ്രസേന പിന്‍വാങ്ങാന്‍ തയാറായത്. കൊടിമരത്തിന് ഇരുഭാഗങ്ങളിലും സോപാനത്ത് വടക്കേനട, പടിഞ്ഞാറേ ഭാഗം, വഴിപാട് കൗണ്ടര്‍, ശ്രീകോവിലിന് പിറകുവശം എന്നിവിടങ്ങളിലാണ് രണ്ടു വലയം തീര്‍ത്ത് സേന നിലയുറപ്പിച്ചിരുന്നത്.

കേന്ദ്രസേന ആദ്യമായി സന്നിധാനത്തത്തെിയ സമയം സുരക്ഷ ഓഡിറ്റ് നടത്തി തയാറാക്കിയ രൂപരേഖ അനുസരിച്ചാണ് സേനയെ വിന്യസിച്ചിരുന്നത്. ഇതിന് മാറ്റം വരുത്തണെമെങ്കില്‍ പുതിയ സുരക്ഷ ഓഡിറ്റിങ് നടത്തി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍െറ അനുമതി ആവശ്യമാണ്.   

കേന്ദ്രസേനയിലുള്ളവര്‍ എല്ലാവരുംതന്നെ 12 വര്‍ഷത്തിലധികം സര്‍വിസുള്ളവരാണ്. അയോധ്യ, വൈഷ്ണവി ദേവിക്ഷേത്രം, പാര്‍ലമെന്‍റ് എന്നിവിടങ്ങളില്‍ ഡ്യൂട്ടിചെയ്ത് പരിശീലനം നേടിയിട്ടുള്ളവരാണ്. മണിപ്പൂരിലെ സി.ഐ.എ.ടി (ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ആന്‍റി ടെററിസം) കോഴ്സ് വഴി പരിശീലനം നേടിയവരാണ് എല്ലാവരും.

Tags:    
News Summary - sabarimala cisf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT