ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ അയ്യപ്പജ്യോതി തെളിയിച്ചു

തിരുവനന്തപുരം: ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപെട്ട് ശബരിമല കർമ്മസമിതി പ്രഖ്യാപിച്ച അയ്യപ്പജ്യ ോതിയിൽ നിരവധി പേർ അണിനിരന്നു. മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ 97 കേന്ദ്രങ്ങളിൽ ബി.ജെ.പിയുടെയും എൻ.എസ്.എസിന്‍റെയും പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

സെക്രട്ടറിയറ്റിന് മുന്നിൽ നടന്ന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള, ഒ.രാജഗോപാൽ എം.എൽ.എ, ശോഭ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

സുരേഷ് ഗോപി എം.പി, മുൻ പി.എസ്.സി ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ, മുൻ ഡി.ജി.പി ടി.പി സെൻകുമാർ, സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാല, മുൻ വനിതാ കമ്മീഷൻ അംഗം ജെ. പ്രമീളാ ദേവി, സിനിമാ താരം കൊല്ലം തുളസി എന്നിവരും വിവിധയിടങ്ങളിലായി പരിപാടിയിൽ പങ്കെടുത്തു.

Tags:    
News Summary - Sabarimala Ayyappa Jyothi-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.