ശബരിമല: ശബരിമലയില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ തീര്‍ഥാടകരുടെ സുരക്ഷക്കും സൗകര്യത്തിനുമാണെന്ന് പൊലീസ്. തീര്‍ഥാടകര്‍ക്ക് സുഗമമായി സന്നിധാനത്ത് എത്തി പ്രാര്‍ഥിക്കാനും നെയ്യഭിഷേകത്തിനും സഹായിക്കാൻ പൊലീസ് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സന്നിധാനത്ത് ഭക്തര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായുള്ള പ്രചാരണം തെറ്റിദ്ധാരണാജനകമാണ്. ശബരിമലയില്‍ നേരത്തേ നടത്തിവന്നിരുന്ന എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇപ്പോഴും തുടരുന്നതിന് തടസ്സമോ നിയന്ത്രണമോ ചെയ്തിട്ടില്ല. നെയ്യഭിഷേകത്തിന് എത്തിയവര്‍ക്ക് ആ ചടങ്ങ് നിര്‍വഹിക്കാന്‍ കഴിയാതെ തിരിച്ചുപോകേണ്ടിവന്നു എന്നത് വാസ്തവവിരുദ്ധമാണ്.
നെയ്യഭിഷേകത്തിന് കൂപ്പണ്‍ എടുത്ത എല്ലാ ഭക്തര്‍ക്കും സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കൂപ്പണെടുത്ത ഭക്തര്‍ക്ക് ദര്‍ശനത്തിന് ആവശ്യമായത്ര സമയം സന്നിധാനത്ത് തങ്ങാന്‍ അവസരം നല്‍കുന്നുണ്ട്. ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന ശബരിമലയില്‍ എല്ലാവര്ക്കും തുല്യ അവസരം ലഭിക്കാൻ ആരെയും കൂടുതല്‍നേരം സന്നിധാനത്ത് തങ്ങാൻ അനുവദിക്കാന്‍ കഴിയില്ല. ക്രിമിനല്‍ നടപടിചട്ടം 144 പ്രകാരം നിയന്ത്രണങ്ങള്‍ യഥാര്‍ഥ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ്.
പമ്പയില്‍ നേരത്തേ ഉണ്ടായിരുന്ന താമസസൗകര്യങ്ങളും മറ്റും വെള്ളപ്പൊക്കത്തിനുശേഷം നിലവിലില്ല. താൽക്കാലികമായി പമ്പയില്‍ തങ്ങാനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമല്ല. സന്നിധാനത്ത് ഭക്തര്‍ക്ക് നിര്‍ദിഷ്ട സ്ഥലങ്ങളില്‍ താമസിക്കാൻ നിയന്ത്രണമല്ല.
തിരുവിതാംകൂര്‍ ദേവസ്വംബോര്ഡിെൻറ നിര്‍ദേശപ്രകാരം തീര്‍ഥാടകര്‍ക്ക് താമസസൗകര്യം ബുക്ക് ചെയ്യാവുന്നതും ബുക്ക് ചെയ്തയാള്‍ക്കും ഒപ്പമുള്ളവര്‍ക്കും നിര്‍ദിഷ്ട ദിവസങ്ങളില്‍ താമസിക്കാവുന്നതുമാണ്. ക്ഷേത്രസുരക്ഷക്കായുള്ള ഈ നടപടികളുമായി ഭക്തജനങ്ങള്‍ സഹകരിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.