തിരുവനന്തപുരം: ശബരിമല പ്രക്ഷോഭങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തത് 1007 കേസുകൾ. പൗരത്വനിയമ പ്രക്ഷോഭത്തിൽ 311 ഉം. ഇരുസംഭവങ്ങളിലുമായി അറസ്റ്റിലായത് 5972 പേരും. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർത്താൽ, മറ്റ് അക്രമങ്ങൾ, യുവതികളെ തടഞ്ഞത് തുടങ്ങിയ സംഭവങ്ങളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. 1007 കേസുകൾ രജിസ്റ്റർ ചെയ്തു. 4163 േപർ അറസ്റ്റിലായി.
പൗരത്വ നിയമ പ്രതിഷേധങ്ങളിൽ 1809 േപർ അറസ്റ്റിലായി. ഭൂരിപക്ഷവും ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളായതിനാൽ കോടതിയുടെ അനുമതിേയാടെ മാത്രമേ പിൻവലിക്കാനാകൂ. പ്രതിസ്ഥാനത്തുണ്ടെങ്കിലും അറസ്റ്റിലാകാത്ത നിരവധി പേരുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.
രണ്ട് വിഷയത്തിലും നടന്ന ഹർത്താലുകളുമായി ബന്ധപ്പെട്ടാണ് കൂടുതൽ കേസുകൾ. പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെ ആക്രമിക്കൽ, ഒൗേദ്യാഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അനധികൃതമായി സംഘം േചർന്ന് ആക്രമണം അഴിച്ചുവിടൽ, മതസ്പർധ വളർത്തുന്ന പ്രവർത്തനങ്ങൾ തുടങ്ങി കുറ്റങ്ങളാണ് പലർക്കുമെതിരെ ചുമത്തിയത്. സർക്കാറിെൻറ മൗനസമ്മതമുണ്ടായിരുന്ന പ്രക്ഷോഭമാണ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടന്നത്.
എന്നാൽ, പ്രേക്ഷാഭങ്ങൾ കഴിയുേമ്പാൾ കേസെടുക്കുകയും പലരെയും രാത്രി വീടുകയറി പോലും അറസ്റ്റ് ചെയ്യുന്ന സാഹചര്യവുമുണ്ടായി. കാര്യമായ അക്രമങ്ങൾ നടക്കാത്ത കേസുകളിൽപോലും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പലരെയും ജയിലിലടച്ചു. പല കേസിലും സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ പ്രതിയായി. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന ആക്ഷേപം ഉയർന്നെങ്കിലും സർക്കാർ ഗൗനിച്ചില്ല.
പൗരത്വ നിയമ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്ര നിർദേശം അപ്പടി സംസ്ഥാന സർക്കാർ അനുസരിക്കുകയായിരുന്നു. ശബരിമല കേസുകളിൽ സംഘ്പരിവാർ നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് പ്രതികൾ. കേസുകളിൽ ഉൾപ്പെട്ടതിനെതുടർന്ന് പലർക്കും സർക്കാർ ജോലി ലഭിക്കാത്ത സാഹചര്യമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.