ജലന്ധർ ബിഷപ്പിനെതിരായ പീഡനക്കേസ്​: അന്വേഷണം ശരിയായ ദിശയിൽ- എസ്. രാമചന്ദ്രൻ പിള്ള

ന്യൂഡൽഹി: കന്യാസ്​ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധർ ബിഷപ്പ്​ ഫ്രാ​​േങ്കാ മുളക്കലിനെതിരായ അന്വേഷണം ശര ിയായ ദിശയിലാണ്​ മുന്നോട്ടു പോകുന്നതെന്ന്​ സി.പി.എം പൊളിറ്റ്​ ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. ബിഷപ്പിനെതിരായ അന്വേഷണത്തിൽ അവധാനത ഉണ്ടായിട്ടില്ല. ഫ്രാ​േങ്കാ മുളക്കലിനെതിവെ ഉയർന്നതിൽ രാഷ്ട്രിയ ലക്ഷ്യം വച്ചുള്ള ആരോപണങ്ങളും ഉണ്ട്​. അന്വേഷണം ഫലപ്രദമല്ലെന്ന കന്യാസ്ത്രീയുടെ ആരോപണത്തിൽ വസ്തുതയില്ലെന്നും എസ്. രാമചന്ദ്രൻ പിള്ള
പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കുറ്റവാളിയെയും രക്ഷപ്പെടാൻ പാർട്ടിയും സർക്കാരും സമ്മതിക്കില്ല. വിഷയത്തിൽ വസ്തുത കണ്ടെത്താനുള്ള ശ്രമത്തിലാണ് സർക്കാർ. അന്വേഷണ സംഘവും സർക്കാരും നിയമനടപടികൾ തുടരുകയാണെന്നും എസ്​.ആർ.പി പറഞ്ഞു.

ഷൊർണ്ണൂർ എം.എൽ.എ പി.കെ ശശിക്കെതിരായ ലൈംഗിക ആരോപണത്തിൽ പരാതിക്കാരിയാണ്​ പാർട്ടിക്ക് പരാതി നൽകിയത്. പരാതിക്കാരിക്ക് മറ്റ് ഏജൻസിയെ സമീപിക്കണമെങ്കിൽ സമീപിക്കാം. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ പാർട്ടിക്ക് മുന്നിൽ വരുന്ന പരാതികൾ പരിശോധിക്കും. ശശിക്കെതിരായ പരാതി അന്വേഷിക്കുന്ന കമ്മിറ്റിയിൽ നിയമമന്ത്രി എന്ന നിലയിലല്ല കേന്ദ്രകമ്മിറ്റി അംഗം എന്ന നിലയിലാണ് എ.കെ ബാലൻ ഉൾപ്പെട്ടതെന്നും അതിൽ തെറ്റായൊന്നുമില്ലെന്നും എസ്​.ആർ.പി പറഞ്ഞു.

Tags:    
News Summary - S Ramachandran Pillai - Nun rape case - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.