പിണക്കം തീർന്നു; എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് എത്തി എസ്. രാജേന്ദ്രന്‍

മൂന്നാർ: ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത് ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍. ദേവികുളം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് എസ്. രാജേന്ദ്രന്‍ പങ്കെടുത്തത്.

സി.പി.എം വിടില്ലെന്നാണ് എസ്. രാജേന്ദ്രന്‍റെ തീരുമാനമെന്നാണ് റിപ്പോർട്ട്. മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.

നേരത്തെ, ജില്ല നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർത്തിയിരുന്ന എസ്. രാജേന്ദ്രൻ, സി.പി.എം അംഗത്വം പുതുക്കിയിരുന്നില്ല. പ്രാദേശിക നേതാക്കൾ വീട്ടിലെത്തി അംഗത്വ ഫോം നൽകിയിരുന്നെങ്കിലും സ്വീകരിച്ചിരുന്നില്ല. ഇതോടെ അദ്ദേഹം ബി.ജെ.പിയിൽ ചേരുകയാണെന്ന അഭ്യൂഹം ശക്തമായിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പിൽ ദേവികുളത്തെ സി.പി.എം സ്ഥാനാർത്ഥി എ. രാജക്കെതിരെ പ്രവർത്തിച്ചു എന്ന പേരിൽ എസ്. രാജേന്ദ്രനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. 2023 ജനുവരിയിൽ സസ്‌പെൻഷൻ കാലാവധി അവസാനിച്ചിരുന്നു.

Tags:    
News Summary - S Rajendran in CPIM election convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.