മാവോയിസ്റ്റ് നേതാവ് രൂപേഷ് ജയിലില്‍  തളര്‍ന്ന് വീണു 

തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ്  തളര്‍ന്ന് വീണു. ജയിലിലെ പ്രത്യേക സെല്ലില്‍ കഴിയുന്ന രൂപേഷ് വെള്ളിയാഴ്ച വൈകീട്ടാണ് തളര്‍ന്ന് വീണത്. അടിയന്തര പരിശോധനക്ക് വിധേയമാക്കി. പ്രാഥമിക ചികിത്സക്ക് ശേഷം ഇപ്പോള്‍ ആരോഗ്യ പ്രശ്നങ്ങളില്ളെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. 
ഡിസംബര്‍ 21നാണ്  രൂപേഷിന്‍െറ അഭ്യര്‍ഥനയില്‍ മഞ്ചേരി ജില്ല സെഷന്‍സ് കോടതി ഉത്തരവുപ്രകാരം കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിയ്യൂരിലേക്ക് മാറ്റിയത്.

കോയമ്പത്തൂരിനടുത്ത്  നിന്നുമാണ് ഭാര്യ ഷൈനയോടൊപ്പം  കേരള, കര്‍ണാടക, ആന്ധ്ര സംയുക്ത പൊലീസ് സേന രൂപേഷിനെ അറസ്റ്റ് ചെയ്തത്. കേരളത്തിലേക്ക് മാറ്റണമെന്ന് രൂപേഷ് ഒക്ടോബറിലാണ് യു.എ.പി.എ കോടതിയില്‍ ഹരജി നല്‍കിയത്. തനിക്കെതിരെ കേസുകള്‍ കൂടുതലുള്ളത് കേരളത്തിലാണെന്നും രണ്ടു പെണ്‍മക്കള്‍ താമസിക്കുന്നത് കേരളത്തിലായതിനാല്‍ അവര്‍ക്ക് കാണാനും സംസാരിക്കാനും ഇവിടെയാണ് സൗകര്യമെന്നും കാണിച്ചായിരുന്നു ഹരജി. 
കേരളത്തില്‍ മാത്രം രൂപേഷിനെതിരെ 20ലധികം കേസുകളുണ്ട്.  

Tags:    
News Summary - rupesh kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.