ചിറയിൻകീഴിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപ്പിടിച്ചു

തിരുവനന്തപുരം: ചിറയിൻകീഴിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപ്പിടിച്ചു. ബസ് പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. രാവിലെ 11.30ഓടെയാണ് സംഭവം. സംഭവത്തിൽ ആർക്കും പരിക്കില്ല.

ചിറയിൻകീഴ് കാറ്റാടിമുക്കിലാണ് ബസിന് തീപിടിച്ചത്. ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോകുകയായിരുന്ന ആറ്റിങ്ങൽ ഡിപ്പോയിലെ ബസിനാണ് തീപ്പിടിച്ചത്.




 

തീപടരുന്നത് നാട്ടുകാർ ശ്രദ്ധയിൽപെടുത്തിയതോടെ ബസ് നിർത്തി യാത്രക്കാരെ മുഴുവൻ പുറത്തിറക്കി. ഇതിന് ശേഷം തീ ബസിലാകെ പടർന്നു. ആറ്റിങ്ങലിൽ നിന്നും വർക്കല നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്.

ബസിന്‍റെ എൻജിൻ ഭാഗത്തുനിന്നാണ് തീയും പുകയും വരുന്നത് ശ്രദ്ധയിൽപെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ ബസ് നിർത്തിച്ച് യാത്രികരെ പുറത്തിറക്കുകയായിരുന്നു.  

Tags:    
News Summary - running KSRTC bus caught fire in chirayinkeezh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.