റി​യാ​സ്​ മൗ​ല​വി വ​ധം പ്ര​തി​ക​ൾ ആ​ർ.​എ​സ്.​എ​സ്​ പ​രി​ശീ​ല​ക​ർ

കൊലപാതകവുമായി ബി.ജെ.പിക്ക്  ബന്ധമില്ലെന്ന് തൊട്ടടുത്തദിവസം ബി.ജെ.പി നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു
കാസർകോട്: ചൂരിയിലെ മദ്റസ അധ്യാപകൻ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളിൽ രണ്ടുപേർ ആർ.എസ്.എസ് ശാഖകളിലെ മുഖ്യപരിശീലകരാണെന്ന് അന്വേഷണസംഘം കണ്ടെത്തി.

മുഖ്യപ്രതി കേളുഗുഡ്ഡെ അയ്യപ്പഭജന മന്ദിരത്തിന് സമീപത്തെ അപ്പു എന്ന അജേഷ് (20), കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖിൽ (25) എന്നിവർ ആർ.എസ്.എസ് മുഖ്യശിക്ഷക് പദവിയിൽ പ്രവർത്തിക്കുന്നവരാണെന്നാണ് വിവരം. അജേഷ് ആർ.എസ്.എസി​െൻറ ഗണവേഷം ധരിച്ചുനിൽക്കുന്ന ചിത്രവും തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ബി.ജെ.പി ചിഹ്നമുള്ള തൊപ്പിയും ഷാളും ധരിച്ച ചിത്രവും കഴിഞ്ഞദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
 കൊലപാതകവുമായി ബി.ജെ.പിക്കോ സംഘ്പരിവാർ സംഘടനകൾക്കോ ബന്ധമില്ലെന്നാണ് സംഭവത്തിന് തൊട്ടടുത്തദിവസവും പിന്നീട് പ്രതികളെ അറസ്റ്റ് ചെയ്തശേഷവും ബി.ജെ.പി നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ബി.ജെ.പി പ്രകടനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലും ഇയാൾ സജീവമായി പെങ്കടുത്തിരുന്നതായി അറിവായിട്ടുണ്ട്.
കണ്ണൂരിൽ ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിനിടെ കാസർകോട്ട് കടകൾക്കുനേരെ കല്ലേറ് നടത്തിയ ബി.ജെ.പി പ്രവർത്തകരിൽ അജേഷും ഉൾപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു.
ഇതേദിവസം കറന്തക്കാട് ദേശീയപാതയിലൂടെ കടന്നുപോയ ബൈക്ക് ചവിട്ടിവീഴ്ത്തിയതിനെ തുടർന്ന് യാത്രക്കാരന് പരിക്കേറ്റപ്പോൾ അജേഷിനെ ഒാടിച്ചുപിടികൂടിയ പൊലീസുകാരെ ബി.ജെ.പി ജില്ല നേതാവി​െൻറ നേതൃത്വത്തിലാണ് വളഞ്ഞുവെച്ചത്. പ്രതികൾക്ക് ആർ.എസ്.എസ് പിന്തുണ ലഭിച്ചിരുന്നുവെന്ന ആരോപണവും ബലപ്പെടുകയാണ്.

Tags:    
News Summary - RSS-riyas maulavi murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.