വി.ശിവൻകുട്ടി

പാലക്കാട്ടെ സ്കൂളിലെ സ്ഫോടനത്തിൽ ആർ.എസ്.എസിന് ബന്ധമുണ്ട്; സ്ഥാപനത്തിനെതിരെ നടപടിയെടുക്കും -വി.ശിവൻകുട്ടി

തിരുവനന്തപുരം: പാലക്കാട് മൂത്താൻതറയിൽ ആർ.എസ്.എസ് ബന്ധമുള്ള സ്കൂളിൽ ബോംബ് സ്ഫോടനമുണ്ടായ സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ കോമ്പൗണ്ടിൽ​ ബോംബ് പൊട്ടിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മാനേജ്മെന്റിന് ഒഴിഞ്ഞു മാറാനാവില്ല. സ്കൂളിന്റെ എൻ.ഒ.സി റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും. എൻ.ഒ.സി റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ആവശ്യപ്പെട്ട് സ്കൂൾ മാനേജ്മെന്റിന് കത്ത് നൽകും. ഇതിനുള്ള നിർദേശം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്കൂളിലെ ബോംബ് സ്ഫോടനത്തിൽ ആർ.എസ്.എസിന് പങ്കുണ്ട്. നാല് ബോംബാണ് സ്കൂളിൽ ഉണ്ടായിരുന്നത്. ഇതിൽ ഒന്നാണ് പൊട്ടിയത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബോംബുകൾ സൂക്ഷിച്ചത്. സ്കൂളുകളിൽ ആയുധപരിശീലനം അനുവദിക്കില്ല. സി.ബി.എസ്.ഇ ഉൾപ്പടെ ഏത് സ്കുളിൽ ആയുധപരി​ശീലനം നടന്നാലും അതിനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ​ട​ക്ക​ന്ത​റ വ്യാ​സ വി​ദ്യാ​പീ​ഠം സ്കൂ​ൾ വ​ള​പ്പി​ലാണ് കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായത്. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ൾ​വ​ള​പ്പി​ൽ ക​ളി​ക്കാ​നെ​ത്തി​യ പ​ത്തു വ​യ​സ്സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്ക് സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് പ​രി​ക്കേ​റ്റി​രു​ന്നു. എ​ക്സ്​​പ്ലോ​സീ​വ്സ് ആ​ക്ട്, ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത പാ​ല​ക്കാ​ട് നോ​ർ​ത്ത് പൊ​ലീ​സ് ​സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യ മ​റ്റു നാ​ലു സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ബോം​ബ് സ്ക്വാ​ഡി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

ക​ണ്ടെ​ടു​ത്ത പ​ന്തു​പോ​ലു​ള്ള സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ മ​ണ​ൽ നി​റ​ച്ച ചാ​ക്കു​ക​ളി​ൽ സൂ​ക്ഷി​ച്ച​ശേ​ഷം നി​ർ​വീ​ര്യ​മാ​ക്കാ​നു​ള്ള അ​നു​വാ​ദ​ത്തി​നാ​യി ബോം​ബ് സ്​​ക്വാ​ഡ് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും അ​നു​വാ​ദം ല​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ർ​വീ​ര്യ​മാ​ക്കി​യ ശേ​ഷം നൂ​ലു​ചു​റ്റി​യ തോ​ട്ട​പോ​ലു​ള്ള സ്ഫോ​ട​ക​വ​സ്തു​ക്ക​ളി​ലെ രാ​സ​വ​സ്തു​ക്ക​ൾ എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​കാ​നാ​യി ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ​ക്ക് കൈ​മാ​റും.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 4.30ഓ​ടെ​യാ​ണ് സ്കൂ​ൾ വ​ള​പ്പി​ൽ ക​ളി​ക്കാ​നെ​ത്തി​യ നാ​രാ​യ​ണി​ന് പ​ന്തു​പോ​ലു​ള്ള സ്ഫോ​ട​ക​വ​സ്തു കി​ട്ടി​യ​ത്. ഇ​ത് പൊ​ട്ടി​ത്തെ​റി​ച്ച് നാ​രാ​യ​ൺ (10), ലീ​ല ( 84) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ സം​ഭ​വ​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - RSS is involved in the blast at the school in Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.