ഗാന്ധിവധത്തിനു പിന്നില്‍ ആര്‍.എസ്.എസ്: രാഹുല്‍ കോടതിയില്‍ ഹാജരായി

മുംബൈ: മഹാത്മഗാന്ധി വധത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭീവണ്ടി മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരായി. മൊഴി രേഖപ്പെടുത്താന്‍ രാഹുല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജഡ്ജി തുഷാര്‍ വാസെ കേസ് മാര്‍ച്ച് മൂന്നിലേക്ക് മാറ്റി. രാഹുലിന്‍െറ വിവാദ പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍ പൂര്‍ണമായും ലഭിച്ചില്ളെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷകരായ അശോക് മുന്തെര്‍ഗി, നാരായണ്‍ അയ്യര്‍ എന്നിവര്‍ കോടതിയില്‍ പറഞ്ഞു. 

പാര്‍ട്ടി മഹാരാഷ്ട്ര നേതാക്കളായ അശോക് ചവാന്‍, സഞ്ജയ് നിരുപം എന്നിവര്‍ക്കൊപ്പമാണ് രാഹല്‍ കോടതിയിലത്തെിയത്. ഗാന്ധിജിയെ കൊന്നത് ആര്‍.എസ്.എസുകാരാണെന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ പ്രസംഗിച്ചതായാണ് ആരോപണം. ഭീവണ്ടിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷ് കുന്തെയാണ് പരാതിക്കാരന്‍. കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ രാഹുല്‍ ബോംബെ ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. തന്‍െറ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നതായി രാഹുല്‍ പറഞ്ഞതോടെ കേസില്‍ വിചാരണ തുടങ്ങാന്‍ സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു. വിചാരണക്ക് ഹാജരാകുന്നതില്‍നിന്ന് രാഹുലിനെ ഒഴിവാക്കണമെന്ന വാദം ഹരജിക്കാരന്‍െറ അഭിഭാഷകന്‍ എതിര്‍ത്തു. സാധാരണക്കാരനായേ രാഹുലിനെ പരിഗണിക്കാവൂ എന്നായിരുന്നു വാദം. രാഹുലിന്‍െറ മൊഴിയെടുക്കുന്നത് നീട്ടുന്നതിനെയും ഹരജിക്കാരന്‍െറ അഭിഭാഷകന്‍ എതിര്‍ത്തെങ്കിലും ജഡ്ജി പരിഗണിച്ചില്ല.

‘പോരാട്ടം ഗാന്ധിജിയെ കൊന്നവരുടെ പ്രത്യയശാസ്ത്രത്തിന് എതിരെ’
മുംബൈ: തന്‍െറ പോരാട്ടം ഗാന്ധിജിയെ കൊന്നവരുടെയും കലണ്ടറില്‍നിന്ന് ഗാന്ധിജിയെ നീക്കംചെയ്തവരുടെയും പ്രത്യയശാസ്ത്രത്തിന് എതിരെയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഓരോ ഇന്ത്യക്കാരന്‍െറയും ഹൃദയത്തിലാണ് ഗാന്ധിജിയുടെ ഇടമെന്നും അദ്ദേഹത്തെ കൊല്ലാന്‍ കഴിഞ്ഞവര്‍ക്ക് ആ ചിന്തകളെ മായ്ക്കാനാവില്ളെന്നും രാഹുല്‍ പറഞ്ഞു. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ഭീവണ്ടി കോടതിയില്‍ ഹാജരായശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍.


 

Tags:    
News Summary - RSS defamation case: Rahul Gandhi to appear in Bhiwandi court today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.