Posted On
date_range Updated On
date_range വനിതാമതിലിൽ പങ്കെടുത്ത് മടങ്ങിയവർക്ക് നേരെയും ആർ.എസ്.എസ് ആക്രമണം
കാസർകോട്: വനിതാമതിലിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ‌്ത്രീകൾ സഞ്ചരിച്ച ബസിനുനേരെ കുതിരപ്പാടിയിലും ബി.ജെ.പി-ആർ.എസ്.എസ് ആക്രമണം. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു.
ഗുരുതര പരിക്കേറ്റ കന്തലിലെ ഇസ്മയിലിെൻറ ഭാര്യ അവ്വാബി (35), പുത്തിഗെയിലെ സരസ്വതി എന്നിവരെ മംഗളൂരുവിലും പുത്തിഗെയിലെ അമ്പുവിെൻറ മകൾ ബിന്ദു (36), പെർളാടത്തെ മായിൻകുഞ്ഞിയുടെ മകൻ പി.എം. അബ്ബാസ് (45) എന്നിവരെ കാസർകോട് ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അവ്വാബിയുടെയും സരസ്വതിയുടെയും തലക്കാണ് പരിക്കേറ്റത്. ഇരുവരെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സീതാംഗോളിക്കടുത്ത കുതിരപ്പാടിയിലാണ് ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.