ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ സര്‍ക്കാറിെൻറ ഭീഷണി വകവെക്കാതെ മുന്നോട്ടുപോകുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. കപട മതേതരത്വം മനസ്സില്െവച്ച് നിരീശ്വരവാദം പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം സംരക്ഷിക്കാൻ സമാധാനപരമായി നാമജപഘോഷയാത്ര നടത്തിയ ഭക്തര്‍ക്കെതിരെ കള്ളക്കേസുകളെടുത്ത് അറസ്റ്റ് ചെയ്ത് മനോവീര്യം കെടുത്താമെന്ന് ആരും ധരിക്കേണ്ട. ഇത്തരം നടപടിയെ നിയമപരമായി നേരിടുമെന്നും എന്‍.എസ്എസ് പ്രതിനിധി സഭാസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
2006ല്‍ എരുമേലിയിലെ അയ്യപ്പക്ഷേത്രത്തില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനത്തിന് സുപ്രീംകോടതിയില്‍ കേസ് വന്നപ്പോള്‍ മുതല്‍ അയ്യപ്പവിശ്വാസത്തെ ബാധിക്കുന്നതാകുമെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് പ്രഗല്ഭനായ അഭിഭാഷകനെ ചുമതലപ്പെടുത്തി 12 വര്‍ഷമായി കേസ് പറഞ്ഞത്. ഈ വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്താന്‍ സര്‍ക്കാറോ ദേവസ്വം ബോര്‍ഡോ തയാറായില്ല. ദേവസ്വം ബോര്‍ഡാണ് പുനഃപരിശോധന ഹരജി കൊടുക്കേണ്ടത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപവത്കരിച്ചത് മന്നത്ത് പദ്മനാഭനാണ്. കുറച്ചുകാലം പ്രസിഡൻറായിരുന്നു. പിന്നീടാണ് ബോര്‍ഡിനെ സ്വതന്ത്രഭരണഘടന സ്ഥാപനമാക്കിയത്. എന്‍.എസ്.എസ് നല്കിയ റിവ്യൂ പെറ്റീഷന് നവംബര്‍ 13ന് തുറന്ന കോടതിയില്‍ കേള്‍ക്കുകയും വിധി വിശ്വാസികള്‍ക്ക് അനുകൂലമാകുമെന്നും പ്രതീക്ഷിക്കുന്നു. മറിച്ചാണെങ്കിലും എന്‍.എസ്.എസ് പിന്നോട്ടില്ല.
എന്‍.എസ്.എസ് പതാക ദിനമായ ഒക്ടോബർ 31ന് സംസ്ഥാനത്തെ 5700ല്‍പരം കരയോഗങ്ങളില്‍ പതാക ഉയര്‍ത്തി ക്ഷേത്രങ്ങളില്‍ വഴിപാടുകളും കരയോഗ മന്ദിരത്തില്‍ ഒരു മണിക്കൂര്‍ നേരം അയ്യപ്പെൻറ ചിത്രത്തിന് മുന്നില്‍ നിലവിളക്ക് കൊളുത്തി വിശ്വാസസംരക്ഷണ നാമജപവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.