റോട്ട വാക്സിൻ കിട്ടാനില്ലെന്ന് പരാതി; നൽകാനുള്ളത് കുരുന്നുകൾക്ക്

കണ്ണൂർ: ജില്ലയിലെ മിക്ക ആരോഗ്യകേന്ദ്രങ്ങളിലും റോട്ട വാക്സിൻ ക്ഷാമമെന്ന് പരാതി. സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (പി.എച്ച്.സി), കുടുംബാരോഗ്യകേന്ദ്രങ്ങൾ (എഫ്.എച്ച്.സി), ജില്ല ജനറൽ ആശുപത്രികൾ വഴിയാണ് സാധാരണ നവജാതശിശുക്കൾക്ക് റോട്ട വൈറസ് വാക്സിൻ സൗജന്യമായി നൽകുന്നത്. ഇവിടങ്ങളിൽ ചിലയിടങ്ങളിലാണ് ഇതിന്റെ സ്റ്റോക്ക് ഇല്ലാത്തതായി പരാതി. പല പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും കഴിഞ്ഞ മൂന്നു നാലു മാസമായി റോട്ട ലഭിക്കുന്നില്ലെന്നാണ് ആരോപണം.

കുഞ്ഞ് ജനിച്ച് ആറ്, 10, 14 ആഴ്ചകളിൽ തുള്ളിമരുന്നായി നൽകുന്ന റോട്ട വാക്സിൻ കുട്ടികളിലുണ്ടാകുന്ന വയറിളക്കവും നിർജലീകരണവും തടയാനുപയോഗിക്കും. റോട്ട വാക്സിൻ പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിര്‍മിക്കുന്നത്. അതേസമയം, റോട്ട വാക്സിൻ ക്ഷാമമില്ലെന്നും ഇതിന്റെ ഒരു ബാച്ച് ഗവൺമെന്റ് ഓഫ് ഇന്ത്യയിൽനിന്ന് റിലീസ് ചെയ്തുവരാൻ ചെറിയ കാലതാമസമുണ്ടായതിനാലാണിതെന്നും ഇപ്പോൾ ജില്ലയിൽ എത്തിച്ചിട്ടുണ്ടെന്നും ഇവ മുഴുവൻ ആരോഗ്യകേന്ദ്രങ്ങളിലും വിതരണം ചെയ്തുതുടങ്ങിയെന്നും ജില്ല ഇമ്യൂണൈസേഷൻ ഓഫിസർ ‘മാധ്യമ’ത്തോട് പറഞ്ഞു.

Tags:    
News Summary - Complaint about not getting rotavirus vaccine; children should get it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.