ടാ​ൽ​റോ​പ് ക​മ്പ​നി​ക്കെ​തി​രെ നി​ക്ഷേ​പ​ക​രും രം​ഗ​ത്ത്

കൊ​ച്ചി: കോ​റോ ഹെ​ൽ​ത്ത് ക​മ്പ​നി​ക്ക് പി​ന്നാ​ലെ കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ ന​ട​ത്തി​യ ടാ​ൽ​റോ​പ് ക​മ്പ​നി​ക്കെ​തി​രെ കൂ​ടു​ത​ൽ പ​രാ​തി​ക​ളു​മാ​യി നി​ക്ഷേ​പ​ക​രും ജീ​വ​ന​ക്കാ​രും രം​ഗ​ത്ത്. ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്ത​വ​ർ​ക്ക് ആ​റു​മു​ത​ൽ 11 മാ​സം വ​രെ ശ​മ്പ​ളം മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്നും രാ​ജി​വെ​ച്ചാ​ൽ കു​ടി​ശ്ശി​ക മു​ഴു​വ​ൻ ത​ന്നു തീ​ർ​ക്കാ​മെ​ന്ന വാ​ക്ക് അ​ധി​കൃ​ത​ർ പാ​ലി​ച്ചി​ല്ലെ​ന്നും മു​ൻ ജീ​വ​ന​ക്കാ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ജോ​ലി​ക്കാ​രെ മാ​ത്ര​മ​ല്ല, നി​ര​വ​ധി നി​ക്ഷേ​പ​ക​രെ​യും ച​തി​ച്ച് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി നി​ക്ഷേ​പ​ക​രും പ​രാ​തി​പ്പെ​ട്ടു. ചെ​റി​യ തു​ക മു​ത​ൽ 15 കോ​ടി വ​രെ ക​മ്പ​നി​യി​ൽ നി​ക്ഷേ​പി​ച്ച മു​ന്നൂ​റോ​ളം പേ​രു​ണ്ട്. ത​ങ്ങ​ളു​ടെ കെ​ട്ടി​ടം ക​മ്പ​നി​ക്കാ​യി നി​ക്ഷേ​പി​ച്ച​വ​രു​ണ്ട്. ഇ​വ​ർ​ക്കെ​ല്ലാം തു​ട​ക്ക​ത്തി​ൽ മാ​ത്ര​മാ​ണ് ക​മ്പ​നി​യി​ൽ നി​ന്ന് ലാ​ഭ​വി​ഹി​തം കി​ട്ടി​യ​ത്.

10 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് ടാ​ൽ​റോ​പ് ക​മ്പ​നി​യു​ടെ മൂ​ല​ധ​ന​മാ​യി കാ​ണി​ച്ചി​ട്ടു​ള്ള​ത്. ഇ​പ്പോ​ൾ നി​യ​മ​ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ വേ​ണ്ടി ക​ട​ലാ​സ് ക​മ്പ​നി​ക​ൾ രൂ​പ​വ​ത്ക​രി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ടാ​ൽ​റോ​പ്പി​ന്‍റെ പേ​രി​ൽ നി​ക്ഷേ​പ സ​മാ​ഹ​ര​ണ​ത്തി​നി​റ​ങ്ങി​യ​തെ​ങ്കി​ലും ടെ​ക്കി​പാ​ർ​ക്ക് എ​ന്ന പേ​രി​ലാ​ണ് രേ​ഖ​ക​ളി​ൽ നി​ക്ഷേ​പം സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് നി​ക്ഷേ​പ​ക കൂ​ട്ടാ​യ്മ​യു​ടെ കോ​ഓ​ഡി​നേ​റ്റ​റും ക​ണ്ട​ന്റ് ക്രി​യേ​റ്റ​റു​മാ​യ അ​ന​ന്തു സു​ൽ​ജി​ത്ത് വ്യ​ക്ത​മാ​ക്കി. ഈ ​വി​ഷ​യ​ത്തി​ൽ ഇ.​ഡി​യെ​യും എ​ൻ.​ഐ.​എ​യും സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഇ​വ​ർ.

തൊ​ഴി​ൽ ചൂ​ഷ​ണ​ത്തി​ൽ കേ​സു ന​ൽ​കാ​ൻ പ​ണ​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ലേ​ബ​ർ കോ​ട​തി​യെ സ​മീ​പി​ക്കാ​ത്ത​തെ​ന്ന് മു​ൻ ജീ​വ​ന​ക്കാ​രാ​യ അ​ഭി​ന​ന്ദും ഷി​ഫാ​സും പ​റ​ഞ്ഞു. ശ​മ്പ​ളം ന​ൽ​കാ​ൻ പ​ണ​മി​ല്ലാ​ത്ത​വ​ർ വ​ൻ തു​ക ചെ​ല​വി​ട്ട് വാ​ർ​ഷി​കാ​ഘോ​ഷ​വും മ​റ്റും ന​ട​ത്തി. ക​മ്പ​നി​യി​ൽ ഇ​പ്പോ​ൾ പ​ഴ​യ ജീ​വ​ന​ക്കാ​ർ ആ​രു​മി​ല്ല, പു​തി​യ ആ​ളു​ക​ളെ എ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. ശ​മ്പ​ള​ത്തെ കു​റി​ച്ച് ചോ​ദി​ക്കു​മ്പോ​ൾ അ​ധി​കൃ​ത​രി​ൽ നി​ന്ന് മ​റു​പ​ടി​യി​ല്ല. ഇ​പ്പോ​ൾ ക​മ്പ​നി അ​ട​ച്ചു​പൂ​ട്ടു​ന്നു​വെ​ന്നാ​ണ് പ​ല കോ​ണു​ക​ളി​ൽ നി​ന്ന​റി​ഞ്ഞ​തെ​ന്നും മു​ൻ ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.

കൂട്ടപ്പിരിച്ചുവിടൽ: ഇടപെടണമെന്ന് കേന്ദ്രത്തോട് കേരളം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ഒ​റ്റ ദി​വ​സം കൊ​ണ്ട് 900 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട ഐ.​ടി ക​മ്പ​നി ന​ട​പ​ടി, കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രി മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ.

കോ​റോ ക​മ്പ​നി അ​ധി​കൃ​ത​രു​മാ​യി 20ന് ​ന​ട​ത്തു​ന്ന ച​ർ​ച്ച​യി​ലെ തീ​രു​മാ​നം അ​റി​യി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച കേ​ന്ദ്ര​മ​ന്ത്രി ജീ​വ​ന​ക്കാ​ർ​ക്ക് തൊ​ഴി​ൽ, സാ​മൂ​ഹി​ക സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യെ​ന്ന് ബി​ന്ദു കൃ​ഷ്ണ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. അ​ര​മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട ച​ർ​ച്ച​യി​ൽ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് വേ​ണ്ട സ​ഹാ​യം സം​ബ​ന്ധി​ച്ച മെ​മ്മോ​റാ​ണ്ടം മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ കേ​ന്ദ്ര മ​ന്ത്രി​ക്ക് കൈ​മാ​റി.

കേ​ര​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ താ​മ​സി​പ്പി​ക്കാ​ൻ എ​റ​ണാ​കു​ളം ക​ള​മ​ശ്ശേ​രി​യി​ൽ 'അ​പ്ന ഘ​ർ' ഹോ​സ്റ്റ​ലി​നു വേ​ണ്ടി കേ​ന്ദ്ര​ത്തി​ന്റെ സാ​മ്പ​ത്തി​ക പി​ന്തു​ണ, ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി ന​ട​ത്തു​ന്ന ഗി​ഗ് വ​ർ​ക്കേ​ഴ്സി​ന് വേ​ണ്ടി വി​ശ്ര​മ​കേ​ന്ദ്രം, തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളി​ൽ സ്വ​ന്തം വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് 'ഭ​വ​നം' പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വീ​ട്, ഐ​ടി മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്ക് താ​മ​സി​ക്കാ​ൻ മോ​ഡ​ൽ ഹോ​സ്റ്റ​ൽ, തെ​രു​വ് ക​ച്ച​വ​ട​ക്കാ​ർ​ക്ക് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള കി​യോ​സ്കു​ക​ൾ എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ നിവേ​ദ​ന​ത്തി​ൽ ഉ​ന്ന​യി​ച്ചു. ന്യൂ​ഡ​ൽ​ഹി ‘ശ്രം ​ശ​ക്തി’ ഭ​വ​നി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി ഷീ​ബ ജോ​ർ​ജ്ജ്, അ​ഡീ​ഷ​ണ​ൽ റ​സി​ഡ​ൻ്റ് ക​മീ​ഷ​ണ​ർ അ​ശ്വ​തി ശ്രീ​നി​വാ​സ് എ​ന്നി​വ​രും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Investors Raise Voice Against Talrop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.