??????????? ?????????

അഭയാര്‍ഥികള്‍ക്കായി കിടപ്പാടം വിറ്റൊരു മഹാദാനം

പത്തനംതിട്ട: അഭയാര്‍ഥികളുടെ പുനരധിവാസത്തിനായി ഒറ്റയാള്‍ സേവനം നടത്തുന്ന ഉബൈസ് സ്വന്തം കിടപ്പാടം വില്‍ക്കുന്നു. റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ കുട്ടികള്‍ക്ക് സ്കൂള്‍ ആരംഭിക്കുന്നതിന് പണം കണ്ടത്തെുന്നതിനാണ് തിരുവനന്തപുരം സ്വദേശി ഉബൈസ് ഭൂമി വില്‍ക്കാന്‍ ശ്രമം തുടങ്ങിയത്.

തിരുവനന്തപുരം ചാലയില്‍ ബാഗ് നിര്‍മാണ യൂനിറ്റ് നടത്തുന്ന ഉബൈസ് സൈനുലാബ്ദീന്‍ നേരത്തേ ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിച്ചിരുന്നു. അന്നത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടെ കച്ചവടം തകര്‍ന്നു. പിന്നീട് ബാഗ് നിര്‍മാണ യൂനിറ്റ് പച്ച പിടിച്ചുവന്നതോടെയാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കായി രംഗത്തിറങ്ങിയത്. ഇതോടെ കടയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി.  പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി എം.പിമാരായ ഡോ. ശശി തരൂര്‍, ഡോ. എ. സമ്പത്ത് എന്നിവരുണ്ടെങ്കിലും ഉബൈസ് ആരില്‍നിന്നും സംഭാവന വാങ്ങുന്നില്ല. വയനാട് തുടങ്ങി ജമ്മുവരെയുള്ള ക്യാമ്പുകളിലേക്ക് ആരെങ്കിലും ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും എത്തിച്ചാല്‍ അതു സ്വാഗതം ചെയ്യാറുണ്ട്.

ഇന്ത്യയിലത്തെുന്ന അഭയാര്‍ഥികള്‍ക്കായി നിയമനിര്‍മാണത്തിന് ശശി തരൂരും സമ്പത്തും ചേര്‍ന്ന് ശ്രമം നടത്തുന്നതിനിടെയാണ് ഹരിയാനയിലെ ക്യാമ്പില്‍ സ്കൂള്‍ ആരംഭിക്കാന്‍ ഉബൈസ് ഒരുങ്ങുന്നത്. ഇപ്പോള്‍ താല്‍ക്കാലിക ഷെഡില്‍ പ്രാഥമിക പഠനം ആരംഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികളുള്ള ക്യാമ്പിനോടനുബന്ധിച്ച് സ്കൂള്‍ തുടങ്ങാന്‍ സൗജന്യമായി ഭൂമി നല്‍കാമെന്ന് വാഗ്ദാനമുണ്ട്. എന്നാല്‍, ഇതിനായി പണം സംഭാവനയായി സ്വീകരിക്കാനാകില്ളെന്ന സ്വന്തം നിലപാടിനെ തുടര്‍ന്നാണ് തിരുവനന്തപുരം കുളത്തൂര്‍ മണ്‍വിളയിലുള്ള 15.5 സെന്‍റ് ഭൂമി വില്‍ക്കുന്നത്. ഇതിന് ഭാര്യയും മക്കളും സമ്മതം നല്‍കി.

വിറ്റുകിട്ടുന്ന തുകയില്‍ ചെറിയൊരു പണം പുതിയ താമസസ്ഥലം കണ്ടത്തെുന്നതിനു വിനിയോഗിക്കും. ബാക്കി പണം ഉപയോഗിച്ച് സ്കൂള്‍ സ്ഥാപിക്കാനാണ് ആലോചനയെന്ന് ഉബൈസ് പറഞ്ഞു.

Tags:    
News Summary - rohingya muslims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.