കാരക്കുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അടല്‍ ടിങ്കറിങ് ലാബില്‍ വികസിപ്പിച്ച റോബോട്ട്
വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്തറോബോട്ട് കൗതുകമായി
മഞ്ചേരി: സ്കൂളിലെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാനായി വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത റോബോട്ട് കൗതുകമായി. കാരക്കുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അടല്‍ ടിങ്കറിങ് ലാബില്‍ വികസിപ്പിച്ചെടുത്ത റോബോട്ട് ആണ് താരമായത്.
വിതരണം ചെയ്യാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എത്തിച്ചുകൊടുക്കുന്നതാണ് റോബോട്ടിന്റെ ജോലി. വേദിയിലുള്ള ആരെയും തട്ടുകയോ മുട്ടുകയോ ചെയ്യാതെ കൃത്യസ്ഥാനത്ത് എത്തിച്ചേരുന്ന റോബോട്ട് തന്റെ മുന്നിലെത്തുന്നവരോട് ‘ഹൗ ആര് യു’ എന്ന് കുശലം ചോദിക്കാനും മറക്കില്ല. റോബോട്ടിനു ‘റോബോ വെര് 0.1’ എന്നാണ് പേരിട്ടിരിക്കുന്നത്.
മൊബൈല്‍ ഫോണില്‍ ബ്ലൂടൂത്ത് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഈ യന്ത്രമനുഷ്യന് ഏകദേശം പന്ത്രണ്ടായിരം രൂപ ചെലവ് വന്നു. വിദ്യാര്‍ഥികളും എ.ടി.എല്‍ മെന്റര്‍ എം.സി. നിഖില്‍, സ്കൂള്‍ എ.ടി.എല്‍ ഇന്‍ ചാര്‍ജ് കെ.ജി. പ്രദീപ് എന്നിവരും അടങ്ങുന്ന സംഘം രണ്ടാഴ്ച കൊണ്ടാണ് നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.