ക​ല​വൂ​ർ ഗ്രാ​മീ​ൺ ബാ​ങ്കി​െൻറ ഭി​ത്തി തു​ര​ന്ന നി​ല​യി​ൽ, മോ​ഷ​ണ​ശ്ര​മം ന​ട​ന്ന ക​ല​വൂ​ർ ഗ്രാ​മീ​ൺ ബാ​ങ്കി​ൽ ഡോ​ഗ്​ സ്​​ക്വാ​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

കലവൂർ ഗ്രാമീൺ ബാങ്കിൽ മോഷണ ശ്രമം

മ​ണ്ണ​ഞ്ചേ​രി: ക​ല​വൂ​ർ ഗ്രാ​മീ​ൺ ബാ​ങ്കി​ൽ മോ​ഷ​ണ ശ്ര​മം. ദേ​ശീ​യ​പാ​ത​യി​ൽ ക​ല​വൂ​ർ ജ​ങ്​​ഷ​ന് തെ​ക്കു​വ​ശ​മു​ള്ള ബ്രാ​ഞ്ചി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി 11ന് ​ശേ​ഷ​മാ​ണ് മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്.

മാ​നേ​ജ​രു​ടെ മു​റി​യോ​ട് ചേ​ർ​ന്നു​ള്ള ഭി​ത്തി തു​ര​ന്നാ​ണ് മോ​ഷ്​​ടാ​ക്ക​ൾ അ​ക​ത്ത് ക​യ​റി​യ​ത്. ഒ​ന്നും ന​ഷ്​​ട​പ്പെ​ട്ടി​ട്ടി​ല്ല. കാ​ഷ് കൗ​ണ്ട​റി​ലും മ​റ്റും മോ​ഷ്​​ടാ​ക്ക​ൾ ക​യ​റി​യി​ട്ടു​ണ്ട്.

പു​റ​ത്തു​നി​ന്ന്​ ഫ്യൂ​സും മ​റ്റും ഊ​രി​മാ​റ്റി വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച നി​ല​യി​ലാ​യി​രു​ന്നു. സി.​സി.​ടി.​വി ബ​ന്ധ​വും വേ​ർ​പെ​ടു​ത്തി​യി​രു​ന്നു. ജി​ല്ല പൊ​ലീ​സ് ചീ​ഫ് ജി. ​ജ​യ്ദേ​വ്, ഡി​വൈ.​എ​സ്.​പി ഡി.​കെ. പൃ​ഥ്വി​രാ​ജ്, സി.​ഐ ര​വി സ​ന്തോ​ഷ്‌ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഡോ​ഗ് സ്‌​ക്വാ​ഡ്, വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പൊ​ലീ​സ് നാ​യ മ​ണം പി​ടി​ച്ച് ബാ​ങ്കി​ൽ​നി​ന്നും വ​ട​ക്കോ​ട്ടും മാ​ർ​ക്ക​റ്റി​ലും തു​ട​ർ​ന്ന് ക​ല​വൂ​ർ ജ​ങ്​​ഷ​നി​ൽ​നി​ന്ന്​ കി​ഴ​ക്കോ​ട്ടും അ​ര കി​ലോ​മീ​റ്റ​റോ​ളം ഓ​ടി. ഇ​വി​ടെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ മ​ദ്യ​ക്കു​പ്പി​യും മ​റ്റും പൊ​ലീ​സ് ക​ണ്ടെ​ത്തി.

കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പി​നാ​യി മ​റ്റ്​ സി.​സി.​ടി.​വി കാ​മ​റ​ക​ളും പ​രി​ശോ​ധി​ക്കും. ജൂ​ഡി എ​ന്ന പൊ​ലീ​സ് നാ​യ​യെ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് കൊ​ണ്ടു​വ​ന്ന​ത്. ഇ​തി​െൻറ ആ​ദ്യ തെ​ളി​വെ​ടു​പ്പാ​യി​രു​ന്നു ഇ​ത്.

Tags:    
News Summary - robbery Attempt at Kalavoor Gramin Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.