വാഹനാപകട മരണം: കുടുംബത്തിന് 1.12 കോടി നഷ്ടപരിഹാരം

മഞ്ചേരി: വാഹനാപകടത്തില്‍ മരിച്ച കെ.എസ്.ഇ.ബി ഓവര്‍സിയറുടെ കുടുംബത്തിന് 1,12,47,600 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഞ്ചേരി മോട്ടോര്‍ ആക്‌സിഡന്‍റ് ​െക്ലയിം ട്രൈബ്യൂണല്‍ ജഡ്ജി എസ്. രശ്മി വിധിച്ചു.

കെ.എസ്.ഇ.ബി വണ്ടൂര്‍ ഓഫിസിലെ ഓവര്‍സിയറായിരുന്ന പള്ളിക്കുന്ന് കാരപ്പുറത്ത്‌പൊയില്‍ മനൂരയില്‍ നൗഷാദലിയാണ് (53) മരിച്ചത്. എട്ടു ശതമാനം പലിശയും കോടതി ചെലവുമടക്കമുള്ള തുക നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി മഞ്ചേരി ശാഖയാണ് നല്‍കേണ്ടത്.

2021 ഡിസംബര്‍ 14നായിരുന്നു അപകടം. നിലമ്പൂരില്‍നിന്ന് വണ്ടൂരിലേക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ വടപുറത്തുവെച്ച് ലോറി ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ നൗഷാദലിയെ ഉടന്‍ നിലമ്പൂര്‍ ജില്ല ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും 15ന് മരിക്കുകയായിരുന്നു. പരാതിക്കാര്‍ക്കുവേണ്ടി അഡ്വ. ടി.പി. മുരളീധരന്‍ നിലമ്പൂര്‍ ഹാജരായി.

Tags:    
News Summary - Road accident death: Rs 1.12 crore compensation to family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.