Posted On
date_range Updated On
date_range കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
തിരുവല്ല: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടറിന് പിന്നിൽ സഞ്ചരിച്ചയാൾ മരിച്ചു. ചുമത്ര ബിനിൽ നിവാസിൽ ജി ദേവദാസ് (65) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ കിഴക്കൻ മുത്തൂർ ജങ്ഷന് സമീപമായിരുന്നു അപകടം. തിരുവല്ല നഗരത്തിലേക്ക് വരാനായി മറ്റൊരാളുടെ സ്കൂട്ടറിന്റെ പിന്നിൽ ഇരുന്ന് സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ സ്കൂട്ടർ റാന്നി സ്വദേശിയുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
റോഡിലേക്ക് തലയടിച്ചു വീണ ദേവദാസിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തിരുവല്ല പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.