ചെന്നൈ: നടൻ വിശാലിെൻറ നാമനിർദേശപത്രിക തള്ളി വിവാദത്തിലായ ആർ.െക നഗർ വരണാധികാരി കെ. വേലുസാമിയെ തെരഞ്ഞെടുപ്പ് കമീഷൻ സ്ഥലം മാറ്റി. മലയാളി െഎ.എ.എസ് ഉദ്യോഗസ്ഥാനായ തമിഴ്നാട് വനിത വികസന കോർപറേഷൻ എം.ഡി പ്രവീൺ പി. നായർക്കാണ് പകരം ചുമതല. പാലക്കാട് ചിറ്റിലഞ്ചേരിഗ്രാമത്തിൽ പുത്തൻവീട് കുടുംബാംഗമാണ്. തമിഴ്നാട് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ രാജേഷ് ലഖോനിയുടെ ശിപാർശപ്രകാരമാണ് പ്രവീൺ പി. നായർക്ക് ചുമതല നൽകിയത്. പ്രവീൺ 2010 ബാച്ച് തമിഴ്നാട്കേഡർ െഎ.എ.എസ് ഉദ്യോഗസ്ഥനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.