അഡ്വ. ബിജു ചിറയത്ത്
ചാലക്കുടിയിൽ ട്വിസ്റ്റ്; രാവിലെ രാജിവെച്ച കോൺഗ്രസ് കൗൺസിലർ വൈകിട്ട് എൽ.ഡി.എഫ് സ്ഥാനാർഥി
തൃശ്ശൂർ: ചാലക്കുടി നിയമസഭ മണ്ഡലത്തിൽ എൽഡിഎഫിന്‍റെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. ഇന്ന് രാവിലെ കോൺഗ്രസിൽ നിന്ന് രാജിവെച്ച നഗരസഭ കൗൺസിലർ ബിജു എസ്. ചിറയത്താണ് ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി. കേരള കോൺഗ്രസ് എമ്മിന്‍റെ സ്ഥാനാർഥിയായാണ് ബിജു ചിറയത്ത് ജനവിധി തേടുന്നത്.
എന്നാൽ, ബിജു ചിറയത്തിന്‍റെ സ്ഥാനാർഥിത്വം പാർട്ടിക്കുള്ളിൽ വിയോജിപ്പുകൾക്ക് കാരണമായിട്ടുണ്ട്. യോഗ്യരായ സ്ഥാനാർഥികള്‍ പാര്‍ട്ടിക്കുള്ളിൽ തന്നെ ഉണ്ടെന്നും ചാലക്കുടിയിൽ കെട്ടിയിറക്കുന്ന സ്ഥാനാർഥിയെ വേണ്ടെന്നും കേരള കോൺഗ്രസ് എം ജില്ല പ്രസിഡന്‍റ് പറഞ്ഞു.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിനായുള്ള 12 നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് കേരള കോൺഗ്രസ് (എം) പ്രഖ്യാപിച്ചത്. പാർട്ടിയുടെ അഞ്ച് എം.എൽ.എമാരും അതാത് സീറ്റുകളിൽ തന്നെ മത്സരിക്കും. പാർട്ടി അധ്യക്ഷനായ ജോസ് കെ. മാണി പാലായിൽ മത്സരിക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കിയിൽ തന്നെ ജനവിധി തേടും.
കേരള കോൺഗ്രസ് (എം) സ്ഥാനാർഥികൾ
പാലാ - ജോസ് കെ. മാണി
ഇടുക്കി - റോഷി അഗസ്റ്റിൻ
കാഞ്ഞിരപ്പള്ളി - ഡോ. എൻ.ജയരാജ്
ചങ്ങനാശ്ശേരി - അഡ്വ. ജോബ് മൈക്കിൾ
പൂഞ്ഞാർ - അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
ചാലക്കുടി - അഡ്വ. ബിജു ചിറയത്ത്
റാന്നി - പ്രമോദ് നാരായൺ
തൊടുപുഴ - സിറിയക് ചാഴികാടൻ
പിറവം - സാബു കെ. ജേക്കബ്
ഇരിക്കൂർ - മാത്യു കുന്നപ്പള്ളി
കടുത്തുരുത്തി - നിർമ്മല ജിമ്മി
പെരുമ്പാവൂർ - ബേസിൽ പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.