ഗഡ്‌കരി കൊടുത്ത റോഡിൽ നിന്ന് റിയാസ് സെൽഫിയെടുത്ത് പോസ്റ്റ് ചെയ്യുന്നു -ശോഭ സുരേന്ദ്രൻ

തൃശ്ശൂർ: ആറു വര്‍ഷം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട് റോഡുകൾ ഇന്ന് ഉദ്ഘാടനം ചെയ്യുമ്പോൾ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. കേന്ദ്ര സ‍ർക്കാരിൻറെ പദ്ധതികൾ പേരുമാറ്റി നടപ്പാക്കുകയാണ് കേരളത്തിലെന്ന് ശോഭ സുരേന്ദ്ര പരിഹസിച്ചു.

സംസ്ഥാന സ‍ർക്കാരിൻറെ പരസ്യത്തിൽ പദ്ധതിയുടെ കേന്ദ്രസർക്കാർ വിഹിതം എത്രയെന്ന് മറച്ചുവെക്കുകയാണ്. സ്മാർട്ട് സിറ്റികളുടെയും നഗര വികസനത്തിനും എത്ര കോടി കേന്ദ്രം നൽകി എന്ന് തുറന്നു പറയാൻ മുഖ്യമന്ത്രി തയാറാവുമോയെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു.

തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഉദ്ഘാടനം കൊട്ടിഘോഷിച്ചാണ് നടക്കുന്നത്. എന്നാൽ, 760 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് നൽകിയതെന്ന് ഇവിടെ മറച്ചുവെക്കുന്നു. സർക്കാർ നൽകിയ പരസ്യത്തിൽ പദ്ധതി സ്വന്തം പേരിലേക്ക് മാറ്റുകയാണ്. സംസ്ഥാന സർക്കാർ കൊട്ടിഘോഷിക്കുന്ന പല പദ്ധതികളും കേന്ദ്രത്തിന്റേതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പോലും പറയാതെ പറഞ്ഞുവെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.  

Tags:    
News Summary - 'Riyaz takes selfie from the road given by Gadkari and posts it' - Shobha Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.