റി​യാ​സ്​ മൗ​ല​വി വ​ധം: പ്ര​തി​ക​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു

കാസര്‍കോട്: ചൂരിയിലെ മദ്റസാധ്യാപകൻ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പുവിനെ (20) മറ്റു നാല് ആക്രമണക്കേസുകളിലും രണ്ടാം പ്രതി കേളുഗുഡ്ഡെയിലെ നിതിനെ (19) മൂന്നു കേസുകളിലും പ്രതിചേർത്തു. ബോധപൂർവം സാമുദായികസംഘര്‍ഷം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന കുറ്റംകൂടി ചുമത്തിയാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തത്. കാസർകോട്ടും കുഡ്ലുവിലുമായി രണ്ട് യുവാക്കളെ ബിയര്‍ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ ഇരുവർക്കുമെതിരെ നരഹത്യാശ്രമത്തിനാണ് കേസെടുത്തത്. മാര്‍ച്ച് 18ന് താളിപ്പടുപ്പിൽ കബഡി ടൂര്‍ണമ​െൻറിനിടയില്‍ ബൈക്ക് മോഷ്ടിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ബി.ജെ.പി ആഹ്വാനംചെയ്ത ഹര്‍ത്താലിനിടയില്‍ കറന്തക്കാട്ട് ബൈക്ക് ചവിട്ടിവീഴ്ത്തി യാത്രക്കാരനെ അപകടപ്പെടുത്തിയതിനും അജേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതുസംബന്ധിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. അഞ്ച് ദിവസത്തേക്ക് തെളിവെടുപ്പിന് കസ്റ്റഡിയിൽവിട്ട പ്രതികളെ തെളിവെടുപ്പ് പൂർത്തിയാക്കി െചാവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

Tags:    
News Summary - riyas moulavi case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.