റിയാസ് മൗലവി വധം: വിധിക്കെതിരെ സർക്കാർ അപ്പീലിന്

തിരുവനന്തപുരം: കാസർഗോഡ് ചൂരിയിലെ മദ്രസ അധ്യാപകൻ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളെയും വെറുതേവിട്ട ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍. എ.ജിയെ തുടർനടപടികൾക്കായി ചുമതലപ്പെടുത്തി.

കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിന്‍കുമാര്‍ എന്ന, അഖിലേഷ് എന്നിവരെയാണ് കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തരാക്കിയത്. റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതേവിട്ടുകൊണ്ട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശനിയാഴ്ചയാണ് വിധി പ്രസ്താവിച്ചത്. കൊലപാതകത്തിൽ പ്രതികളുടെ പങ്ക് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി വിലയിരുത്തിയിരുന്നു.

2017 മാർച്ച് 20നായിരുന്നു പുലർച്ചെയായിരുന്നു മൗലവി കൊല്ലപ്പെട്ടത്. സംഭവ സമയത്ത് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ആയിരുന്ന എ.ശ്രീനിവാസിന്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘമാണ് 3 ദിവസത്തിനകം പ്രതികളെ പിടികൂടിയത്. 90 ദിവസത്തിനകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ കേ​സി​ൽ വി​ധി​പ​റ​യു​ന്ന ശ​നി​യാ​ഴ്ച​വ​രെ പ്ര​തി​ക​ള്‍ ഏ​ഴു​വ​ര്‍ഷ​മാ​യി ജ​യി​ലി​ൽ​ത്ത​ന്നെ​യാ​യി​രു​ന്നു. ഏ​ഴ് ജ​ഡ്ജി​മാ​രാ​ണ് കേ​സ് ഇ​തു​വ​രെ പ​രി​ഗ​ണി​ച്ച​ത്.

Tags:    
News Summary - Riyas Maulvi murder: Govt to appeal against verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.