കോഴിക്കോട്: പ്രവാസികളുമായി റിയാദിൽനിന്നുള്ള ആദ്യ വിമാനം കരിപ്പൂരിലെത്തി. 152 യാത്രക്കാരുമായി സൗദി സമയം വെള്ളിയാഴ്ച ഉച്ചക്ക് 01.05ന് പുറപ്പെട്ട വിമാനമാണ് രാത്രി എട്ടോടെ എത്തിയത്. യാത്രക്കാരില്‍ 84 ഗർഭിണികളും 22 കുട്ടികളും യാത്രികരിലുൾപ്പെടും.
സംസ്ഥാനത്തെ 13 ജില്ലകളില്‍ നിന്നുള്ളവരെ കൂടാതെ കര്‍ണാടക, തമിഴ്‌നാട് സ്വദേശികളായ 10 പേരും ഇന്നത്തെ വിമാനത്തില്‍ എത്തി.
ബോഡി, ലഗേജ് ചെക്ക് ഇൻ, എമിഗ്രേഷൻ നടപടികൾക്ക് ശേഷം ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശങ്ങൾക്ക് അനുസൃതമായ പ്രാഥമിക ആരോഗ്യ പരിശോധനകളും നടത്തിയ ശേഷമാണ് യാത്രക്കാർ റിയാദിൽനിന്ന് പുറപ്പെട്ടത്.
റിയാദിന് പുറമെ അൽ ഹസ്സ, ദവാദ്മി, അൽ ഖസീം എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരും ഈ വിമാനത്തിലുണ്ട്. പ്രായമായവരും വീസ കാലാവധി കഴിഞ്ഞവരും കൂട്ടത്തിലുണ്ട്.
വിമാനത്താവളത്തിലെ പരിശോധന നടപടികൾക്ക് ശേഷം പ്രവാസികളെ മുൻകൂട്ടി നിശ്ചയിച്ച ക്വാറന്‍റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. കുട്ടികൾക്കും ഗർഭിണികൾക്കും വീടുകളിലാണ് ക്വാറന്‍റീൻ.
AI 922 Air India flight has landed in Calicut International Airport carrying 152 Indians from Riyadh as part of #VandeBharatMission @DDNewslive pic.twitter.com/KItlmxySMA
— DD News Malayalam (@DDNewsMalayalam) May 8, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.