പുഴകളിൽനിന്ന്​ മണൽ വാരൽ ഉത്തരവ്​ പിൻവലിച്ചു

മ​ല​പ്പു​റം: പ്ര​ള​യ​ശേ​ഷം എ​ട്ട്​ പ്ര​ധാ​ന ന​ദി​ക​ളി​ൽ അ​ടി​ഞ്ഞ മ​ണ​ൽ വാ​രാ​ൻ അ​നു​മ​തി ന​ൽ​കി​യ ഉ​ത്ത​ര​ വ്​ സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു. ക​ട​ലു​ണ്ടി, ചാ​ലി​യാ​ർ, വ​ള​പ​ട്ട​ണം, ഷി​റി​യ, പെ​രി​യാ​ർ, മൂ​വാ​റ്റു​പു​ഴ, പ​ മ്പ, അ​ച്ച​ൻ​കോ​വി​ലാ​ർ ന​ദി​ക​ളി​ൽ നി​ന്ന്​ മ​ണ​ൽ വാ​രാ​നാ​യി​രു​ന്നു ചീ​ഫ്​ സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​ യ സ​മി​തി അ​നു​മ​തി ന​ൽ​കി​യ​ത്.


പ്ര​ള​യ​ശേ​ഷം ഈ ​ന​ദി​ക​ളി​ൽ 22.67 ല​ക്ഷം ക്യൂ​ബി​ക്​ മ​ണ​ൽ അ​ടി​ഞ്ഞെ​ന്നാ​ണ്​ സ​മി​തി ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ഇ​തി​ൽ നി​ന്ന്​ 7.56 ല​ക്ഷം ക്യൂ​ബി​ക്​ മ​ണ​ൽ അ​ടി​യ​ന്ത​ര​മാ​യി വാ​രാ​നാ​യി​രു​ന്നു റ​വ​ന്യൂ വ​കു​പ്പ്​ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ഇ​തി​നാ​യി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, നി​ല​വി​ലു​ള്ള ച​ട്ട​ങ്ങ​​ൾ​ക്ക്​ വി​രു​ദ്ധ​മാ​യി​ട്ടാ​യി​രു​ന്നു മ​ണ​ൽ​വാ​ര​ലി​ന്​ അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ സു​പ്രീം കോ​ട​തി​യു​ടെ​യും ഗ്രീ​ൻ ​ടൈ​ബ്യൂ​ണ​ലി​​​​െൻറ​യും ക​ർ​ശ​ന മാ​ന​ദ​ണ്ഡ​ങ്ങ​ളു​ണ്ട്. മൂ​ന്ന്​ വ​ർ​ഷം കൂ​ടു​േ​മ്പാ​ൾ പു​ഴ​ക​ളി​ൽ സാ​ൻ​ഡ്​ ഓ​ഡി​റ്റ്​ ന​ട​ത്തി​യാ​ണ്​ വാ​ര​ലി​ന്​ അ​നു​മ​തി ന​ൽ​കേ​ണ്ട​ത്. റ​വ​ന്യു വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ലാ​ൻ​ഡ്​ ആ​ൻ​ഡ്​​ ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്​​മ​​​െൻറാ​ണ്​ (ഐ.​എ​ൽ.​ഡി.​എം) ടെ​ൻ​ഡ​ർ വി​ളി​ച്ച്​ ഏ​ജ​ൻ​സി​ക​ളെ നി​ശ്​​ച​യി​ച്ച്​ ഓ​ഡി​റ്റ് ന​ട​ത്തു​ക.

ഓ​ഡി​റ്റ്​ റി​പ്പോ​ർ​ട്ടി​​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഓ​രോ ക​ട​വി​ൽ നി​ന്നും വാ​രേ​ണ്ട മ​ണ​ലി​​​​െൻറ അ​ള​വ്​ നി​ശ്​​ച​യി​ച്ചി​രു​ന്ന​ത്. റി​പ്പോ​ർ​ട്ടി​ന്​ ​പ​രി​സ്ഥി​തി വ​കു​പ്പി​​​​െൻറ അ​നു​മ​തി​യും വേ​ണം. ഇ​തി​നു​ശേ​ഷ​മേ വാ​രാ​ൻ പാ​ടൂ. ഇ​തി​ന്​ വി​രു​ദ്ധ​മാ​യാ​ണ്​ അ​നു​മ​തി ന​ൽ​കി​യ​ത്. സം​ഭ​വം വി​വാ​ദ​മാ​​യ​തോ​ടെ​യാ​ണ്​ ഉ​ത്ത​ര​വ്​ പി​ൻ​വ​ലി​ച്ച​ത്.

Tags:    
News Summary - river sand order-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.