തിരുവനന്തപുരം: തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ പുനർവിന്യസിക്കാൻ ഇടംതേടുന്നതിനിടെ പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിൽ ഡിസ്ട്രിക്ട് സെൻറർ ഫോർ ഇംഗ്ലീഷിൽ (ഡി.സി.ഇ) വിരമിച്ച അധ്യാപകരെ നിയമിക്കാൻ നീക്കം. നിലവിൽ നാലിടങ്ങളിൽ മാത്രമുള്ള ഡി.സി.ഇ 14 ജില്ലകളിലേക്കും വ്യാപിപ്പിക്കാനും അവിടങ്ങളിൽ ചീഫ് ട്യൂട്ടർ, ട്യൂട്ടർ തസ്തികകളിൽ വിരമിച്ച അധ്യാപകരെ നിയമിക്കാനുമാണ് തീരുമാനം. ഇതിനായി ബുധനാഴ്ച ഇൻറർവ്യൂ നടക്കും. 14 ഡി.സി.ഇകളിലും ഒരു ചീഫ് ട്യൂട്ടർ, മൂന്ന് ട്യൂട്ടർ എന്നിങ്ങനെയാണ് നിയമനം നടത്തുന്നത്.
ഗവൺമെൻറ്, എയ്ഡഡ് െട്രയിനിങ് കോളജുകളിൽനിന്ന് വിരമിച്ചവരും 65 വയസ്സ് കഴിയാത്തവരുമായ ഇംഗ്ലീഷ് അധ്യാപകരിൽനിന്നാണ് ചീഫ് ട്യൂട്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. പാഠഭാഗങ്ങളെക്കുറിച്ചും ക്ലാസ്റൂം പ്രവർത്തനങ്ങളെപ്പറ്റിയും വ്യക്തമായ ധാരണയില്ലാത്ത െട്രയിനിങ് കോളജ് ഇംഗ്ലീഷ് അധ്യാപകരെയാണ് ചീഫ് ട്യൂട്ടർമാരായി നിയമിക്കാൻ ശ്രമിക്കുന്നത്.
25,000 രൂപ വേതനവും 2000 രൂപ അലവൻസുമാണ് പ്രതിമാസം നൽകുന്നത്. ഒരു സാമ്പത്തികവർഷത്തേക്കാണ് നിയമനമെങ്കിലും സ്ഥിരപ്പെടുത്തൽകൂടി ലക്ഷ്യമിട്ടാണ് നിയമനം. ഇവർ സ്കൂളുകൾ സന്ദർശിച്ച് ക്ലാസുകൾ നിരീക്ഷിച്ച് വേണ്ട നിർദേശങ്ങൾ നൽകാനാണ് നിർദേശം. വിരമിച്ച 62 വയസ്സ് കവിയാത്ത എച്ച്.എസ്.എമാരെയാണ് ട്യൂട്ടർ തസ്തികയിൽ നിയമിക്കുന്നത്. റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇംഗ്ലീഷ്/ ഹൈദരാബാദ് ഇഫ്ളു സർവകലാശാല എന്നിവയിൽനിന്ന് പരിശീലനം ലഭിച്ചവർ ആയിരിക്കണം ട്യൂട്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ. ഇവർക്ക് 20,000 രൂപയാണ് വേതനം.
13 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ചെയർമാനായ സമിതിയാണ് ചീഫ് ട്യൂട്ടർ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നത്. ട്യൂട്ടർ തസ്തികയിേലക്ക് ബന്ധപ്പെട്ട ജില്ലകളിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ചെയർമാനായ സമിതിയും. സംസ്ഥാനത്തെ സ്കൂളുകളിൽ ഒേട്ടറെ അധ്യാപകർ തസ്തികയില്ലാതെ പുനർവിന്യാസം കാത്തിരിക്കുേമ്പാഴാണ് പാഠപുസ്തകവുമായി ബന്ധമില്ലാത്ത വിരമിച്ചവരെ കുടിയിരുത്താനായി നിയമനം നടത്തുന്നതെന്നാണ് ആക്ഷേപം. ഹൈസ്കൂൾതലങ്ങളിൽ തസ്തികയില്ലാതിരിക്കുന്ന ഇംഗ്ലീഷ് അധ്യാപകരെ ട്യൂട്ടർ തസ്തികയിലേക്ക് പരിഗണിക്കാമെന്നാണ് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഡി.സി.ഇകൾ പ്രവർത്തിക്കുന്നത്. സെൻട്രൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസിെൻറ (സി.ഐ.ഇ.എഫ്.എൽ) മേൽനോട്ടത്തിലായിരുന്നു ഇവ. ഇതിൽ തൃശൂർ ഡി.സി.ഇയെ പിന്നീട് സ്റ്റേറ്റ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഇംഗ്ലീഷായി (എസ്.ഐ.ഇ) ഉയർത്തി.
എന്നാൽ, സ്ഥാപനം വൻ അഴിമതിയിൽ മുങ്ങി ചീഫ് ട്യൂട്ടറുടെ സസ്പെൻഷൻ ഉൾപ്പെടെ പ്രവർത്തനം നിലച്ച സ്ഥിതിയാണ്. ഇതോടെ ലഭിച്ച ഫണ്ട് വിനിയോഗിക്കാൻ അവസരം നഷ്ടപ്പെട്ട അവസ്ഥയാണ്. ഓരോ ജില്ലയിലെയും ഡയറ്റിനെ കേന്ദ്രീകരിച്ച് ഓരോ ഡി.സി.ഇകൾ തുടങ്ങാനാണ് പുതിയ ഉത്തരവ്. നിലവിലെ ഡി.സി.ഇകളിൽ മൂന്നെണ്ണത്തിന് മാത്രമേ ചീഫ് ട്യൂട്ടർമാരുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.