വിവരാവകാശ കമീഷൻ വെബ്​സൈറ്റ്​ അബദ്ധ പഞ്ചാംഗം

തി​രു​വ​ന​ന്ത​പു​രം: വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ വെ​ബ്​​സൈ​റ്റ്​ അ​ബ​ദ്ധ പ​ഞ്ചാം​ഗം. സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​നി​ൽ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ ന​ൽ​കാ​വു​ന്ന https://rti.sic.kerala.gov.in/ സൈ​റ്റി​ലാ​ണ്​ അ​ബ​ദ്ധ​പ​ട്ടി​ക. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ സു​പ്രീം​കോ​ട​തി ഉ​ണ്ടെ​ന്ന​താ​ണ്​ ഇ​തി​ൽ ​പ്ര​ധാ​നം. പ​ല​വ​ക എ​ന്ന വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്ക്​ കീ​ഴെ​യാ​ണ്​ സു​പ്രീം​കോ​ട​തി വ​രു​ന്ന​ത്. സു​പ്രീം​കോ​ട​തി​യു​ടെ വി​വ​രാ​വ​കാ​ശ തീ​രു​മാ​ന​ത്തി​നെ​തി​രെ അ​പ്പീ​ലോ പ​രാ​തി​യോ ന​ൽ​കേ​ണ്ട​ത്​ സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​നി​ൽ നി​ന്നാ​ണോ എ​ന്ന്​ ആ​രും​ സം​ശ​യി​ക്കും.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ഓ​ട്ടോ​ണ​മ​സ്​ ബോ​ഡി എ​ന്ന ഓ​പ്​​ഷ​നി​ൽ ഫെ​ഡ​റ​ൽ ബാ​ങ്കും ക​ന​റാ ബാ​ങ്ക്​ നെ​യ്യാ​റ്റി​ൻ​ക​ര ശാ​ഖ​യും കാ​ണാം. ലെ​ജി​സ്​​ലേ​റ്റീ​വ് സെ​ക്ര​ട്ടേ​റി​യ​റ്റ് എ​ന്ന​തി​ൽ നി​യ​മ​സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റ് കാ​ണു​ന്നി​ല്ല. പ​ക​രം എം.​എ​ൽ.​എ ഹോ​സ്റ്റ​ലെ​ന്ന് കാ​ണു​ന്നു. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​​ പ​ബ്ലി​ക് റി​ലേ​ഷ​ൻ വ​കു​പ്പി​ന്റെ തി​രു​വ​ന​ന്ത​പു​രം ഓ​ഫി​സി​ന് കീ​ഴി​ൽ ലേ​ബ​ർ ക​മീ​ഷ​ണ​ർ ഓ​ഫി​സ്​ കാ​ണു​ന്നു. തൊ​ഴി​ൽ വ​കു​പ്പ് പ​ബ്ലി​ക് റി​ലേ​ഷ​ൻ വ​കു​പ്പി​ന്റെ കീ​ഴി​ലാ​യോ എ​ന്നു​ സം​ശ​യം. കൂ​ടാ​തെ ഇ​തി​ൽ​ത​ന്നെ പ്ര​സ് റി​ലീ​സ് എ​ന്ന ഓ​ഫി​സും പ​ബ്ലി​ക്​ ലൈ​ബ്ര​റി​യും ഉ​ണ്ട്.

സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​നി​ൽ വി​വ​രാ​വ​കാ​ശ നി​യ​മം 2005 പ്ര​കാ​രം സ​മ​ർ​പ്പി​ക്കു​ന്ന ര​ണ്ടാം അ​പ്പീ​ൽ പ​രാ​തി, അ​പേ​ക്ഷ​ക​ൾ എ​ന്നി​വ ഓ​ൺ​ലൈ​നാ​യി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച എ​ൻ.​ഐ.​സി​യു​ടെ വെ​ബ് പോ​ർ​ട്ട​ൽ 2021 ന​വം​ബ​ർ മൂ​ന്നി​ന്​ അ​ന്ന​ത്തെ മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ ഡോ. ​വി​ശ്വാ​സ് മേ​ത്ത​യാ​ണ്​ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വെ​രി​ഫൈ​ഡ് മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് പ​രാ​തി​യും അ​പ്പീ​ൽ അ​പേ​ക്ഷ​യും ഫ​യ​ൽ ചെ​യ്യു​ന്ന​തി​നും ഫ​യ​ൽ ട്രാ​ക്ക് ചെ​യ്യു​ന്ന​തി​നു​മു​ള്ള സം​വി​ധാ​നം പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ക്കി​യി​രു​ന്നു. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന്​ rtiportal.kerala.gov.in എ​ന്ന വി​ലാ​സ​ത്തി​ൽ പ​രാ​തി​യും അ​പേ​ക്ഷ​ഫീ​സും ന​ൽ​കാ​നു​ള്ള സം​വി​ധാ​നം ജൂ​ൺ 19 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഈ ​പോ​ർ​ട്ട​ൽ വ​ഴി അ​പ്പീ​ൽ ഉ​ൾ​പ്പെ​ടെ തു​ട​ർ ന​ട​പ​ടി​ക്ക്​ സൗ​ക​ര്യ​മി​ല്ല. അ​പേ​ക്ഷ ന​ൽ​കി 30 ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ല​ഭ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ പ​രാ​തി ന​ൽ​കാ​ൻ സം​വി​ധാ​നം ഇ​ല്ലാ​താ​യ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​രം നി​ഷേ​ധി​ക്കു​ന്ന​തും പ​തി​വാ​യി.

Tags:    
News Summary - Right to Information Commission website

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.