ശബരിമല പുനഃപരി​േശാധനാ ഹരജി 22ന്​ പരിഗണിക്കില്ല

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹരജിക ൾ ഇൗമാസം 22ന് പരിഗണിക്കില്ല. ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്​റ്റിസ്​ ഇന്ദു മല്‍ഹോത്ര ആരോഗ്യപരമായ കാരണങ്ങളാൽ അവധിയ ിലായതിനാലാണ് ഹരജികൾ പരിഗണിക്കുന്നത്​ നീട്ടിവെക്കുന്നത്​.

ചൊവ്വാഴ്​ച ശബരിമല കേസ്​ അഭിഭാഷകൻ പരാമർശിച്ച​പ്പോൾ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയിയാണ്​ നേര​േത്ത നിശ്ചയിച്ചപ്രകാരം ഇൗമാസം 22ന്​ ഹരജികൾ പരിഗണിക്കാനാവില്ലെന്ന്​ അറിയിച്ചത്​.

ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്​ത്രീകൾക്കും പ്രവേശനം അനുവദിച്ച്​ 2018 സെപ്​റ്റംബർ 28നാണ്​ സുപ്രീംകോടതിയുടെ അന്നത്തെ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മൽഹോത്ര അധ്യക്ഷനായ ഭരണഘടന ​െബഞ്ച്​ വിധി പ്രഖ്യാപിച്ചത്​. യുവതി പ്രവേശന അനുമതി സംസ്​ഥാനത്ത്​ വൻ പ്രതിഷേധത്തിന്​ കാരണമായതോ​ടെ ഇതിനെതിരെ 49 പുനഃപരിശോധന ഹരജികളും മൂന്നു റിട്ട്​ ഹരജികളുമാണ്​ സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത്​​. അന്നത്തെ വിധിയിൽ ജസ്​റ്റിസ്​ ഇന്ദു മല്‍ഹോത്ര വിയോജിപ്പ്​ രേഖപ്പെടുത്തിയിരുന്നു.

Tags:    
News Summary - Review Petition of Sabarimala not Consider on 22nd - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.