സിനിമകൾക്കെതിരായ റിവ്യൂ ബോംബിങ് നിയന്ത്രിക്കണമെന്ന ഹരജി വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി

കൊച്ചി: സിനിമകൾക്കെതിരായ റിവ്യൂ ബോംബിങ്​ നിയന്ത്രിക്കണമെന്ന ഹരജിയിൽ ഇടക്കാല ഉത്തരവ്​ നൽകാതെ, വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. മാർഗനിർദേശങ്ങൾ ശിപാർശ ചെയ്ത് അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ സർക്കാറിന്‍റെ നിലപാട് തേടിയ സാഹചര്യത്തിലാണ്​ ഇടക്കാല ഉത്തരവിന്​ ജസ്റ്റിസ്​ ടി.ആർ. രവി വിസമ്മതിച്ചത്​.

റിവ്യൂ ബോംബിങ്​ സിനിമകളെ തകർക്കുന്നുവെന്ന്​ ആരോപിച്ച് ‘ആരോമലിന്‍റെ ആദ്യത്തെ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റഊഫ് നൽകിയ ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​. സിനിമ റിലീസ് ചെയ്തശേഷം ആദ്യ 48 മണിക്കൂറിനുള്ളിൽ റിവ്യൂ വേണ്ടെന്നതടക്കം നിർദേശമടങ്ങുന്ന റിപ്പോർട്ടാണ്​ അമിക്കസ്​ ക്യൂറി കോടതിയിൽ നൽകിയത്​. നെഗറ്റിവ് റിവ്യൂകൾക്കെതിരെ പരാതി നൽകാൻ പൊലീസ് സൈബർ സെല്ലിന്‍റെ നേതൃത്വത്തിൽ പ്രത്യേക പോർട്ടൽ സജ്ജമാക്കണമെന്ന നിർദേശവുമുണ്ട്​. 

Tags:    
News Summary - Review bombing against films: Petition to curb it postponed for consideration after summer break

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.