കൂട്ട അവധിയെടുക്കൽ സമരം: റവന്യു ഐക്യവേദി നോട്ടീസ് നൽകി

തിരുവനന്തപുരം: റവന്യൂ ജീവനക്കാരോടുള്ള സർക്കാറി​​െൻറ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച കൂട്ട അവധിയെടുത്ത് സമരം നടത്തുമെന്ന് അറിയിച്ച് റവന്യു ജീവനക്കാരുടെ പൊതുകൂട്ടായ്മയായ റവന്യു ഐക്യവേദി സർക്കാറിന് നോട്ടീസ് നൽകി. അതേസമയം, കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായും മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട ചുമതലയുള്ളവർ അടിയന്തര ഘട്ടങ്ങളിൽ അവധിയിലിരിക്കെ ചുമതലകൾ നിർവഹിക്കുമെന്നും റവന്യു ഐക്യവേദി അറിയിച്ചു.

വില്ലേജ് ഫീൽഡ് അസിസ്​റ്റൻറ്​ തസ്തികയെ ക്ലാർക്ക്/ വില്ലേജ് അസിസ്​റ്റൻറ്​ തസ്തികയാക്കി ഉയർത്തുക, വില്ലേജ് ഓഫിസർമാരുടെ പദവി ഉയർത്തി സ്പെഷൽ റൂൾ ഭേദഗതി ചെയ്യുക, പത്താം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം വില്ലേജ് ഓഫിസർമാർക്ക് അനുവദിച്ച ശമ്പള സ്കെയിൽ റദ്ദാക്കിയ ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് റവന്യു ജീവനക്കാർ പ്രധാനമായും ഉന്നയിക്കുന്നത്.

മറ്റൊരു വകുപ്പിലും ഇല്ലാത്ത വിധം അവഗണന നേരിടുകയാണ് റവന്യൂ വകുപ്പിലെ വില്ലേജ് ഫീൽഡ് അസിസ്​റ്റൻറുമാർ. എസ്.എസ്.എൽ.സി അടിസ്ഥാന യോഗ്യതയായ വി.എഫ്.എ തസ്തികയിൽനിന്ന്​ അതേ അടിസ്ഥാന യോഗ്യതയുള്ള ക്ലർക്ക് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് 18ട്ട് വർഷത്തിലധികം ഇപ്പോൾ എടുക്കുന്നുണ്ട്. സംസ്ഥാനത്തെ സർവിസ് ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം വില്ലേജ് ഓഫിസർ തസ്തികയുടെ ശമ്പളം വെട്ടിക്കുറച്ച് റവന്യു വകുപ്പിലെ ജീവനക്കാരുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. 

ജോലി ഭാരവും ഉത്തരവാദിത്തവും പരിഗണിച്ച് പത്താം ശമ്പള കമീഷൻ ഡെപ്യൂട്ടി തഹസിൽദാർക്ക് തുല്യമായ പദവിയും ശമ്പളവും വില്ലേജ് ഓഫിസർമാർക്ക് നൽകണമെന്നാണ് ശിപാർശ ചെയ്തിരുന്നത്. ശമ്പള പരിഷ്കരണ ഉത്തരവിൽ അതിന് തൊട്ടുതാഴെയുള്ള ശമ്പള സ്കെയിൽ മാത്രമാണ് അനുവദിച്ചത്. ഉത്തരവാക്കിയ ശമ്പളം പോലും അനുവദിക്കാനാവില്ല എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും ഇവർ പറഞ്ഞു.

റവന്യു ഐക്യവേദി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ഐക്യവേദി ചെയർമാൻ കെ. ബിലാൽ ബാബു, ജനറൽ കൺവീനർ എം.ജി. ആൻറണി, ഓർഗനൈസിങ്ങ് സെക്രട്ടറി പേരയം ശ്രീകുമാർ, കോഓഡിനേറ്റർ പി. വൃന്ദ, കെ.ആർ.വി.എസ്.ഒ ജനറൽ സെക്രട്ടറി ഹരീഷ് കുമാർ, കെ.എൽ.ആർ.എസ്.എ സംസ്ഥാന പ്രസിഡൻറ്​ ഈസാ ബിൻ അബ്​ദുൽ കരീം, വോയ്സ് ഓഫ് റവന്യു സംസ്ഥാന പ്രസിഡൻറ്​ ഇ.ബി. രമേഷ്, എംപ്ലോയീസ് മൂവ്മ​െൻറ്​ സംസ്ഥാന പ്രസിഡൻറ്​ കെ.കെ. ബഷീർ തുടങ്ങിയവർ സംസാരിച്ചു.

കെ.എൽ.ആർ.എസ്.എ, കെ.ആർ.വി.എസ്.ഒ, വോയ്സ് ഓഫ് റവന്യു, എംപ്ലോയീസ് മൂവ്മ​െൻറ്​ എന്നീ സംഘടനകളുടെ പൊതുകൂട്ടായ്മയാണ് റവന്യു ഐക്യവേദി. ഇവർ ആഹ്വാനം ചെയ്ത കൂട്ട അവധിയെടുക്കൽ സമരത്തെ വിവിധ സർവിസ് സംഘടനകളും പിന്തുണക്കും.

Tags:    
News Summary - revenue united vedi conducting strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.