തൊടുപുഴ: ഇടുക്കി ജില്ലയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് സർക്കാർ നിയോഗിച്ചിട്ടുള്ള റവന്യു സംഘം ദൗത്യം തുടരുന്നു. ഇന്ന് പള്ളിവാസൽ, ചിന്നക്കനാൽ വില്ലേജുകളിലെ കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്. പള്ളിവാസൽ വില്ലേജിൽ ബ്ലോക്ക് 14 - ൽ സർവേ 36/3-ലെ 30.95 ആർ സ്ഥലത്തെ അനധികൃത കൈയേറ്റവും ഉടുമ്പൻചോല താലൂക്കിൽ ചിന്നക്കനാൽ വില്ലേജിലെ സ്വകാര്യ വ്യക്തി അനധികൃതമായി കൈവശം വച്ചിരുന്ന ചിന്നക്കനാൽ താവളം സർവേ 20/1, 11/1, 48 ൽ പ്പെട്ട 0.89.07 ഹെക്ടർ (1.76 ഏക്കർ റവന്യൂ പുറമ്പോക്ക് ഭൂമിയും 43.3 സെന്റ് കെ എസ് ഇ ബി സ്ഥലവും ഉൾപ്പടെ 2.20 ഏക്കർ) റവന്യു ദൗത്യസംഘം ഒഴിപ്പിച്ചു.
നിയമപരമായ യാതൊരു പിൻബലവും ഇല്ലാതിരുന്ന കൈയേറ്റങ്ങൾ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് ഒഴിപ്പിച്ചിട്ടുള്ളതെന്ന് കലക്ടർ ഷീബ ജോർജ് വ്യക്തമാക്കി . പട്ടയം ലഭിക്കുന്നതിനുള്ള അർഹത പരിശോധിച്ച് നിയമപരമായി മാത്രമേ ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.