Posted On
date_range Updated On
date_range വരുമാനത്തിന്‍റെ 68 ശതമാനം ശമ്പളത്തിനും പെന്‍ഷനും
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ ആകെ വരുമാനത്തിന്‍റെ 68.08 ശതമാനം ശമ്പളം, പെന്‍ഷന്‍, പലിശ -ഇനത്തിൽ ചെലവഴിക്കുന്നതായി ബജറ്റ് രേഖകൾ. സംസ്ഥാനത്തിന്‍റെ ആകെ വരുമാനം 93,584 കോടി രൂപയാണ്. ശമ്പളച്ചെലവ് 31,909.00 കോടിയും പെന്‍ഷന്‍ ചെലവ് 18,174 കോടിയും പലിശ 13,631 കോടി രൂപയും നൽകണം.
ആകെ റവന്യൂ വരുമാനം 93,584 കോടി രൂപയാകുമ്പോൾ ആകെ ചെലവ് 1,19,601 കോടി രൂപയാണ്. 1,09,627 കോടി രൂപ റവന്യൂ ചെലവും 16,043 കോടി രൂപ റവന്യൂ കമ്മിയും കണക്കാക്കുന്നു. 2.14 ശതമാനമാണിത്. മൂലധന ചെലവ് 9,057 കോടി രൂപയും ധനകമ്മി -25,756 കോടി രൂപയും വരും. 3.44 ശതമാനമാണിത്. പ്രൈമറി ഡെഫിസിറ്റ് 1.62 ശതമാനമാണെന്നും ബജറ്റ് രേഖകൾ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.