തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായി വിരമിച്ച ഉഷ ടൈറ്റസിന് പുതിയ തസ്തികയിൽ നിയമനം നൽകി. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിെൻറ (അസാപ്) ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായാണ് നിയമനം. ആഴ്ചകൾക്ക് മുമ്പ് അസാപ് കമ്പനിയാക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു.
ഉന്നതവിദ്യാഭ്യാസവകുപ്പിൽ നിന്ന് സമർപ്പിച്ച നിർദേശമാണ് മന്ത്രിസഭ അംഗീകരിച്ചത്. പിന്നാലെയാണ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ശനിയാഴ്ച വിരമിച്ച ഉഷ ടൈറ്റസിനെ കമ്പനിയുടെ സി.എം.ഡിയായി നിയമിച്ച് ഉത്തരവിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.