സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു; മെമു ട്രെയിൻ തിരിച്ചുവിട്ടു

തുവ്വൂർ:മെമു ട്രെയിൻ ഓടിക്കൊണ്ടിരിക്കെ സംരക്ഷണഭിത്തി ട്രാക്കിലേക്ക് ഇടിഞ്ഞു വീണു. ചൊവ്വാഴ്ച്ച പുലർച്ചെ മുന്നരയോടെ നിലമ്പൂർ-ഷൊർണൂർ പാതയിൽ തുവ്വൂരിലാണ് സംഭവം.തുവ്വൂർ കമാനം മേൽപ്പാലത്തിൻ്റെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞുവീണത്. പാത നവീകരണത്തിൻ്റെ ഭാഗമായി മാസങ്ങൾക്ക് മുമ്പാണ് തുവ്വൂർ കമാനം മേൽപ്പാലം സംരക്ഷണ ഭിത്തി നിർമിച്ചു നവീകരിച്ചത്.എന്നാൽ നിർമാണത്തിലെ അശാസ്ത്രീയത മൂലം ഭിത്തിയിൽ ദിവസങ്ങൾക്ക് മുമ്പ് വിള്ളൽ പ്രത്യക്ഷപ്പെട്ടിരുന്നു.ഇത് നാട്ടുകാർ ചൂണ്ടിക്കാണിക്കുകയും ചെയ്തു.രണ്ടുദിവസമായി തുടരുന്ന വേനൽ മഴയിൽ വിള്ളൽ ശക്തിപ്പെട്ടതാവാം അപകടകാരണം.സ്റ്റേഷനിൽ നിന്ന് എടുത്ത ഉടനെയായതിനാൽ ട്രെയിനിന് വേഗതയില്ലാതിരുന്നത് വലിയ അപകടമൊഴിവാക്കി. അഗ്‌നിശമന സേനയും, റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ട്രാക്കിലെ മണ്ണ് നീക്കം ചെയ്താണ് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്.ഒന്നര മണിക്കൂറോളം നിർത്തിയിട്ട മെമു പിന്നീട് നിലമ്പൂരിലേക്ക് തന്നെ മടങ്ങി.മറ്റു ട്രെയിനുകളെയും ഇത് ബാധിച്ചു. 5.15 ന് തുവ്വൂരിലെത്തേണ്ട തിരുവനന്തപുരം- നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് 7.45 നാണ് പോയത്.

Tags:    
News Summary - Retaining wall collapses onto railway track at Thuvvur; Nilambur-Shoranur train services disrupted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-05 04:45 GMT