റസ്​റ്റാറൻറിൽ പകുതി ഇരിപ്പിടത്തിൽ ഭക്ഷണം വിളമ്പാം

തിരുവനന്തപുരം: ജൂൺ ഒമ്പത്​ മുതൽ റസ്​റ്റാറൻറുകളിൽ ആളുകൾക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. ഹോം ഡെലിവറിക്ക് പോകുന്ന ജീവനക്കാരുടെ താപ പരിശോധന നടത്തണം. റസ്​റ്റാറൻറുകളിലും ഷോപ്പിങ് മാളുകളിലെ ഫുഡ് കോർട്ടുകളിലും സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ബുഫെക്ക്​ സാമൂഹികഅകലം പാലിക്കണം. 

തുണി നാപ്കിനുകൾക്കു പകരം പേപ്പർ നാപ്കിനുകൾ ഉപയോഗിക്കണം. ഭക്ഷണം വിളമ്പുന്നവർ മാസ്​ക്കും കൈയുറയും ധരിക്കണം. ഡിജിറ്റൽ മോഡിലൂടെ പണം സ്വീകരിക്കൽ േപ്രാത്സാഹിപ്പിക്കണം. മാളുകൾക്കുള്ളിലെ സിനിമാ ഹാളുകൾ അടച്ചിടണം.  കുട്ടികളുടെ കളിസ്ഥലങ്ങളും ഗെയിം ആർക്കേഡുകളും തുറക്കരുത്. മാളുകളിൽ ഒരുസമയം പരമാവധി എത്താവുന്നവരുടെ എണ്ണം നിശ്ചയിക്കും. ഹോട്ടലുകൾ, റസ്​റ്റാറൻറുകൾ, ചായക്കടകൾ, ജ്യൂസ്​ കടകൾ എന്നിവിടങ്ങളിൽ വിളമ്പുന്ന പാത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകണം.
 

Tags:    
News Summary - Restuarent re opening in kerala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.