തൃശൂർ കലക്ടറേറ്റിൽ കർശന നിയന്ത്രണം; ഓഫിസുകളിൽ പകുതി ജീവനക്കാർ മാത്രം 

തൃശൂർ: കോവിഡ് പശ്ചാത്തലത്തിൽ ജില്ല കലക്ടറേറ്റ് ഉൾപ്പെടെയുള്ള സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ ഓഫിസുകളിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി കലക്ടർ എസ്. ഷാനവാസ് അറിയിച്ചു. എല്ലാ ഓഫിസുകളിലും പകുതി ജീവനക്കാർ മാത്രം എത്തിയാൽ മതി. ഇക്കാര്യം അതത് ഓഫിസ് മേധാവികൾ ക്രമീകരിക്കും. തിരിച്ചറിയൽ കാർഡ് കാണിച്ചുമാത്രമേ അകത്തേക്ക് പ്രവേശനം നൽകൂ.

ഏറ്റവും അത്യാവശ്യ കാര്യങ്ങൾക്കു മാത്രമായി പൊതുജനങ്ങളുടെ പ്രവേശനം പരിമിതപ്പെടുത്തും. ജനങ്ങൾ ഓഫിസിൽ നേരിട്ടുവരാതെ ഇ-മെയിൽ (tsrcoll.ker@nic.in), വാട്ട്സ്ആപ്പ് (നമ്പർ: 9400044644), ടെലിഫോൺ (0487-2360130) എന്നീ മാർഗ്ഗങ്ങൾ ഉപയോഗിക്കണം.

സിവിൽ സ്റ്റേഷനിൽ വരുന്ന പൊതുജനങ്ങൾ തിരിച്ചറിയൽരേഖ കരുതണം. എല്ലാവരുടേയും പേരും മറ്റു വിവരങ്ങളും പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തും. തെർമൽസ്ക്രീനിങ് സംവിധാനം താഴത്തെ നിലയിലെ പ്രവേശനകവാടത്തിൽ ഏർപ്പെടുത്തും. സിവിൽ സ്റ്റേഷനിൽ വരുന്ന സ്വകാര്യ വാഹനങ്ങൾ പുറത്തേക്കുള്ള ഗേറ്റിനു സമീപത്തെ പാർക്കിങ്സ്ഥലത്ത് നിർത്തിയിടണം.

Tags:    
News Summary - restrictions in thrissur collectorate -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.