സമൂഹ മാധ്യമങ്ങളിലൂടെ ഹോട്ടലുകൾക്കെതിരെ വ്യാജ പ്രചാരണം; പ്രതി​ഷേധവുമായി വ്യാപാരികൾ

മലപ്പുറം: സംസ്ഥാനത്ത്​ സമൂഹ മാധ്യമങ്ങളിലൂടെ ഹോട്ടലുകൾക്കു​ നേരെ നടത്തുന്ന കുപ്രചാരണത്തിനെതിരെ കേരള ഹോട്ടൽ ആൻഡ്​ റസ്​റ്റാറൻറ്​ അസോസിയേഷൻ രംഗത്ത്​. സമൂഹത്തെ വർഗീയമായി വിഭജിക്കുന്ന തരത്തിൽ നിരന്തരമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിച്ചി​ല്ലെങ്കിൽ പ്രതിഷേധത്തിനിറങ്ങാനാണ്​ ഹോട്ടൽ വ്യാപാരികളു​െട തീരുമാനം. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ​അസോസിയേഷൻ നിവേദനം നൽകിയിട്ടുണ്ട്​.

കോവിഡാനന്തരം കേരളത്തിൽ നിരവധി ഹോട്ടലുകളാണ്​ നിർത്തിപ്പോവുകയോ വൻ നഷ്​ടത്തിലേക്ക്​ കൂപ്പുകുത്തുകയോ ചെയ്​തിട്ടുള്ളതെന്നും അതിജീവന പാതയിലായ ഇൗ മേഖലയെ തകർക്കുകയാണ്​ ചിലർ ചെയ്യുന്നതെന്നും​ ഹോട്ടൽ വ്യാപാരികൾ പറയുന്നു. സ്വയംതൊഴിൽ കണ്ടെത്തി അനേകായിരങ്ങൾക്ക്​ തൊഴിൽ നൽകുന്ന വ്യാപാര മേഖല തകർക്കുന്ന രീതിയിലും വിഭജിക്കുന്ന രീതിയിലും വ്യാജപ്രചാരണം തുടർന്നിട്ടും പൊലീസി​െൻറ നിസ്സംഗതയിൽ കടുത്ത പ്രതി​ഷേധമാണ്​ വ്യാപാരികൾ രേഖപ്പെടുത്തുന്നത്.

ഒരു മതവിഭാഗത്തി​െൻറ ഹോട്ടലുകളിൽനിന്ന്​ ഭക്ഷണം കഴിക്കരുതെന്ന്​ ഒരുകൂട്ടരും മറ്റൊരു വിഭാഗത്തി​െൻറ ഹോട്ടലുകളിൽനിന്ന്​ ഭക്ഷണം കഴിക്കരുതെന്ന്​ മറ്റൊരു കൂട്ടരും പ്രചാരണം നടത്തു​ന്നു. വർഗീയവിഷം കലർത്തി സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക്​ തള്ളിയിട്ട്​ രാഷ്​ട്രീയനേട്ടം കൊയ്യാൻ കാത്തുനിൽക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നാണ്​ വ്യാപാരികളു​െട ആവശ്യം. രാഷ്​ട്രീയ നേട്ടത്തിനായി ഹോട്ടൽ മേഖലയെ ഉപയോഗിക്കരുതെന്നും ഇത്തരം സാമൂഹിക വിരുദ്ധർക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നും​​ കേരള ഹോട്ടൽ ആൻഡ്​ റസ്​റ്റാറൻറ്​ അസോസിയേഷൻ പ്രസിഡൻറ്​ മൊയ്​തീൻ കുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയ്​പാലും പറഞ്ഞു. 

Tags:    
News Summary - restaurant owners petition in fake propaganda against restaurants through social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.