മൂന്നാറിലെ ഏലപ്പാട്ട ഭൂമിയിൽ റിസോർട്ട് അനുവദിക്കില്ല: സുപ്രീംകോടതി

ന്യൂഡൽഹി: മൂന്നാറിലെ ഏലപ്പാട്ട ഭൂമിയിൽ റിസോർട്ട് നിർമിക്കാൻ പാടില്ലെന്ന് സുപ്രീംകോടതി. മൂന്നാർ വുഡ്സ്, ക്ലൗഡ് 9 റിസോർട്ടുകൾക്കെതിരെ സർക്കാറാണ് കോടതിയെ സമീപിച്ചത്. കൃഷി ചെയ്യാൻ നൽകിയ ഭൂമിയിൽ എങ്ങനെയാണ് റിസോർട്ട് നിർമിച്ചതെന്ന് കോടതി റിസോർട്ട് ഉടമകളോട് ചോദിച്ചു. അനുവദിച്ച ആവശ്യങ്ങൾക്കാണ് ഭൂമി ഉപയോഗിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

രേഖകളുടെ പകർപ്പ് മാത്രം ഹാജരാക്കിയ റിസോർട്ടുകൾക്ക് ഭൂമി പതിച്ചു നൽകിയ ഹൈകോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ. കൂടുതൽ വാദം കേൾക്കാനായി കേസിൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. 
 

Tags:    
News Summary - Resorts will not allow in Elapatta bhoomi in Moonar: Supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.