കുഞ്ഞുങ്ങളുടെ ശവപ്പെട്ടികൾക്കാണ് ഏറ്റവും കനം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എ.എ റഹീം

തിരുവനന്തപുരം: മൂന്നാമതും ബലാത്സംഗകേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി എ.എ റഹീം എം.പി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റഹീമിന്റെ വിമർശനം. മാലഖ കുഞ്ഞുങ്ങൾ ക്ഷമിക്കട്ടെയെന്ന മുഖവുരയോടെ ആരംഭിക്കുന്ന കുറിപ്പിൽ കുഞ്ഞുങ്ങളുടെ ശവപ്പെട്ടികൾക്കാണ് ഏറ്റവും കനമെന്ന് റഹീം പറയുന്നു. അമ്മയെ ചതിച്ച് ഗർഭത്തിലെ കുഞ്ഞിനെ കൊന്നവനാണ് ഏറ്റവും ക്രൂരനെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പാലക്കാട് എത്തിയതു മുതൽ പൊലീസ് രാഹുലിനെ രഹസ്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാഹുൽ പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ കസ്റ്റഡിയിൽ എടുക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി. ഷൊർണൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിലെത്തി. റിസപ്ഷനിലുള്ളവരുടെ ഫോണുകൾ പിടിച്ചെടുത്തു.

രാഹുലിന്റെ ഡ്രൈവറും സഹായിയും അടക്കം പുറത്തുപോയി എന്നുറപ്പാക്കിയതിനു ശേഷം അർധരാത്രി 12.15 ഓടെ രാഹുൽ താമസിച്ചിരുന്ന മുറിയിലെത്തി. വാതിലിൽ തട്ടിയെങ്കിലും വാതിൽ തുറക്കാൻ രാഹുൽ തയാറായില്ല. പൊലീസാണെന്നും കസ്റ്റഡിയിലെടുക്കാനാണ് എത്തിയതെന്നും അറിയിച്ചതോടെ രാഹുൽ വാതിൽ തുറന്നു. 12.30ഓടെ രാഹുലിനെ കസ്റ്റഡിയിലെടുത്തു.

കസ്റ്റഡിയിലെടുത്തതിന് പിന്നാലെ രാഹുലിനെ പത്തനംതിട്ട എ.ആർ ക്യാപിലെത്തിച്ചു. അവിടെ വെച്ച് ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് വൈദ്യപരിശോധനക്കായി രാഹുലിനെ ആശപത്രിയിലേക്ക് കൊണ്ടുവന്നു.അവിടെ ഡി.വൈ.എഫ്.ഐയുടേയും യുവമോർച്ചയുടേയും കനത്ത പ്രതിഷേധമാണ് ആശുപത്രി പരിസരത്ത് നേരിടേണ്ടി വന്നത്

Tags:    
News Summary - Children's coffins are the thinnest; AA Rahim against Rahul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.