രാഹുലിനെ വൈദ്യപരിശോധനക്ക് എത്തിച്ച പത്തനംതിട്ട ആശുപത്രി വളപ്പിൽ പ്രതിഷേധം

ബലാത്സം​ഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ്യ പരിശോധനക്ക് എത്തിച്ച ജനറൽ ആശുപത്രിയിൽ ഡിവൈ.എഫ്.​​ൈഎ, യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. മൂന്നാമത്തെ ബലാത്സം​ഗ പരാതിയിൽ അറസ്റ്റ് ചെയ്ത രാ​ഹുലിനെ വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പ്രവർത്തകർ മു​ദ്രാവാക്യ വിളികളുമായി പ്രതിഷേധിച്ചത്.

ഇന്നലെ അർധരാത്രി പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ.ആർ ക്യാംപിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ രാഹുലിനെ ആറര മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് വൈദ്യപരിശോധനക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചത്.

കനത്ത പൊലീസ് സുരക്ഷയിലാണ് രാഹുലിനെ ആശുപത്രിയിലെത്തിച്ചത്. വൈദ്യ പരിശോധക്ക് ശേഷം രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. എസ്.ഐ.ടി മേധാവി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

പാലക്കാട് എത്തിയതു മുതൽ പൊലീസ് രാഹുലിനെ രഹസ്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാഹുൽ പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ കസ്റ്റഡിയിൽ എടുക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി. ഷൊർണൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിലെത്തിയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.

പത്തനംതിട്ട തിരുവല്ല സ്വദേശിയാണ് രാഹുലിനെതിരെ പരാതി നൽകിയത് എന്നാണ് വിവരം. ലൈംഗിക പീഡനം, സാമ്പത്തിക ചൂഷണം, ഗർഭഛിദ്രം എന്നിവയടക്കമുള്ള കുറ്റങ്ങളാണ് രാഹുലിനെതിരെയുള്ളത്. നിലവിൽ വിദേശത്ത് താമസിക്കുന്ന ഇവർ അന്വേഷണത്തിന്റെ ഭാഗമായി ഉടൻ നാട്ടിലെത്തിയേക്കും. വിഡിയോ കോൺഫറൻസിലൂടെയാണ് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.

Tags:    
News Summary - Protest at Pathanamthitta hospital premises where Rahul was taken for medical check-up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.