ചിന്താ ജെറോം കുടുംബ സുഹൃത്താണ്, വാടക നൽകിയാണ് താമസിച്ചത്; വിശദീകരണവുമായി റിസോർട്ട് ഉടമ

ചിന്താ ജെറോം റിസോർട്ട് വിവാദത്തിൽ വിശദീകരണവുമായി തങ്കശെരിയിലെ ഫോർ സ്റ്റാർ റിസോർട്ട് ഉടമ. ചിന്ത ജെറോം കുടുംബ സുഹൃത്താണ്. കമ്പനി നിശ്ചയിച്ച വാടക നൽകിയാണ് ചിന്ത താമസിച്ചത്. ചിന്തയുടെ മാതാവിനെ ചികിത്സിക്കുന്നത് തന്റെ ഭാര്യയെന്നും ഹോട്ടൽ ഉടമ പറഞ്ഞു. യൂത്ത് കോൺഗ്രസ് ആരോപണങ്ങൾ തെറ്റെന്നും നിയമങ്ങൾ പാലിച്ചാണ് റിസോർട്ട് നടത്തുന്നതെന്നും ഹോട്ടൽ ഉടമ വ്യക്തമാക്കി.

ഒന്നേമുക്കാൽ വർഷത്തോളം ആഡംബര റിസോർട്ടിൽ താമസിച്ചെന്നും ഇതിനുള്ള വരുമാനസ്രോതസ് അന്വേഷിക്കണമെന്നും യൂത്ത് കോൺഗ്രസ് പരാതി നൽകിയിരുന്നു. ഇവരുടെ സാമ്പത്തിക സ്രോതസ് പരിശോധിക്കണമെന്നുമാവാശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനും പരാതി നൽകിയിരുന്നു. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാർട്മെന്റിന്റെ വാടക. ഇക്കണക്കിൽ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നൽകേണ്ടി വന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപണം.

2021-2022 കാലയളവിൽ ഒന്നരക്കൊല്ലത്തോളം ഫോർ സ്റ്റാർ ഹോട്ടലിൽ താമസിച്ചതായി ചിന്ത സമ്മതിക്കുന്നുണ്ട്. അമ്മയുടെ ആയുര്‍വേദ ചികിത്സയ്ക്കായി താമസിച്ചതാണെന്ന് ചിന്താ ജെറോം പറഞ്ഞിരുന്നു. എന്നാൽ കൊടുത്ത വാടകയുടെ കണക്ക് യൂത്ത് കോണ്‍ഗ്രസ് പറയുന്നത് പോലെയല്ലെന്നും പ്രതിമാസം ഇരുപതിനായിരം രൂപ മാത്രമാണ് മാസ വാടകയായി നൽകിയതെന്നുമാണ് ചിന്ത പറയുന്നത്.

Tags:    
News Summary - resort owner response on chintha jerome controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.