Posted On
date_range Updated On
date_range കോഴിക്കോട് വീണ്ടും കരുതൽ തടങ്കൽ; യൂത്ത് ലീഗ് നേതാക്കളും അറസ്റ്റിൽ
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം കണക്കിലെടുത്ത് കോഴിക്കോട് വീണ്ടും കരുതൽ തടങ്കൽ നടപടി തുടർന്ന് പൊലീസ്. യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. യൂത്ത് ലീഗ് പുതുപ്പാടി പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.സി. ശിഹാബ്, എം.എസ്.എഫ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ഹർഷിദ് നൂറാംതോട്, ഫുഹാദ് കൈതപ്പോയിൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ നേരത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് ഷഹീൻ, കെ.എസ്.യു ജില്ല പ്രസിഡന്റ് നിഹാൽ എന്നിവരാണ് കസ്റ്റഡിയിലായത്. തുടർന്ന് ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ നടക്കാവ് പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം നടത്തി.പിന്നീട് എ.സി.പിയുമായി നടത്തിയ ചർച്ചയിലാണ് ഇവരെ വിട്ടയക്കാൻ തീരുമാനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.