ഗവേഷക വിദ്യാർഥി ആത്മഹത്യ ചെയ്​ത നിലയിൽ; ഗൈഡിന്‍റെ മാനസിക പീഡനമെന്ന് ബന്ധുക്കൾ

കൊല്ലങ്കോട്: കോയമ്പത്തൂർ അമൃത വിദ്യാലയത്തിലെ ഗവേഷക വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലക്കാട് പയ്യലൂർമുക്ക്​ ഓഷിയൻ ഗാർഡൻ കൃഷ്ണൻകുട്ടിയുടെ മകൾ കൃഷ്ണകുമാരിയാണ്​ (33) മരിച്ചത്. ശനിയാഴ്​ച രാത്രി വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ്​ മൃതദേഹം കണ്ടെത്തിയത്. കോയമ്പത്തൂർ എട്ടിമടയിലെ അമൃത വിദ്യാലയത്തിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ പിഎച്ച്.ഡി വിദ്യാർഥിനിയാണ് കൃഷ്ണകുമാരി.

മൂന്ന് വർഷംകൊണ്ട്​ അവസാനിക്കേണ്ട പിഎച്ച്.ഡി, അഞ്ച് വർഷം കഴിഞ്ഞും പൂർത്തിയാക്കാൻ കൃഷ്​ണകുമാരിക്ക്​ കഴിഞ്ഞിരുന്നില്ല. സമർപ്പിക്കുന്ന പേപ്പറുകൾ വിവിധ കാരണങ്ങൾ പറഞ്ഞ് ഗൈഡ്​ നിരാകരിക്കുകയും കൃഷ്​ണകുമാരിയെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി സഹോദരി രാധിക ആരോപിച്ചു. പരാതി നൽകിയിട്ടും ഗൈഡ്​ പീഡനം തുടർന്നതായി പിതാവ്​ കൃഷ്ണൻകുട്ടി പറഞ്ഞു. ഗൈഡിനും ഡീനുമെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലങ്കോട് പൊലീസ് ബന്ധുക്കളുടെ മൊഴിയെടുത്തു.

സംഭവത്തിൽ തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ നിർ​ദേശം നൽകുമെന്ന്​ കെ. ബാബു എം.എൽ.എ പറഞ്ഞു. അതേസമയം, കൃഷ്​ണകുമാരിയെ പീഡിപ്പിച്ചെന്ന ആരോപണം ഗൈഡ്​ ഡോ. രാധിക നിഷേധിച്ചു. സൗഹാർദത്തോടെയാണ്​ ഇടപെട്ടിരുന്നത്​. പ്രബന്ധം കൂടുതൽ മികവുറ്റതാക്കാനാണ്​ തിരുത്ത്​ ആവശ്യപ്പെട്ടതെന്നും ​ഗൈഡ്​ പറഞ്ഞു.

കൃഷ്​ണകുമാരി​യുടെ മാതാവ്​: രമാദേവി. സഹോദരങ്ങൾ: ജയലക്ഷ്മി, രാധിക, രാജലക്ഷ്മി. മൃതദേഹം തിങ്കളാഴ്​ച രാവിലെ എട്ടിന് തൂറ്റിപ്പാടം ശ്മശാനത്തിൽ സംസ്കരിക്കും.

Tags:    
News Summary - Research student commits suicide; Relatives say mental abuse by her guide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.